റാഗിംഗ് നടത്തിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സംരക്ഷിച്ചു; അശ്വതിയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍

17361007

കോഴിക്കോട്: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കര്‍ണാടകയിലെ കോളേജില്‍ റാഗിംഗിനിരയായ വിവരം ഒരു മാസം കഴിഞ്ഞാണ് പുറംലോകം അറിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. സംഭവം നടന്നിട്ടും ഇത്രയും നാള്‍ പുറത്ത് പറയാതെ വിവരം മൂടിവെക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിച്ചതെന്ന് അശ്വതിയുടെ കുടുംബം ആരോപിക്കുന്നു.

റാഗിംഗ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അനൂകൂലമായ നിലപാടാണ് കോളേജ് സ്വീകരിച്ചതെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ക്രൂരമായ റാഗിംഗ് പുറത്ത് പറയാതിരിക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സംഘം അശ്വതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുല്‍ബര്‍ഗിലെ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ നിര്‍ബന്ധപൂര്‍വ്വം സീനിയര്‍ വിദ്യാര്‍ഥികള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rag

പണം കടം വാങ്ങിയും ലോണെടുത്തുമാണ് പിതാവില്ലാത്ത അശ്വതിയെ ബന്ധുക്കള്‍ നഴ്സിങ് പഠനത്തിനായി കര്‍ണാടകയിലേക്ക് അയച്ചത്. തനിക്ക് അവിടെ നില്‍ക്കാനാവുന്നില്ലെന്ന് അശ്വതി പല തവണ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. എന്നാല്‍ ക്രൂരമായ റാഗിങ് നടക്കുന്നത് മനസ്സിലാകാതിരുന്ന വീട്ടുകാര്‍ അശ്വതിയെ കോളേജില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ഓര്‍ത്ത് വിങ്ങുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍.

Top