ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്; ജാര്‍ഖണ്ഡിലെ കുറു പാസ്വാന് ജീവിക്കാന്‍ മണ്ണ് മതി; 99 വയസായിട്ടും ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ ഒരു വ്യത്യസ്തനായ മനുഷ്യന്‍

സാഹെബ് ഗഞ്ച്: ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കറു പാസ്വാന്‍ എന്ന മനുഷ്യനാണ് മണ്ണ് ഭക്ഷിച്ച് ജീവിക്കുന്നത്. കഴിക്കാനായി മണ്ണ് ലഭിച്ചില്ലെങ്കില്‍ ആ ദിവസം തന്നെ പോക്കാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇ്പപോള്‍ 99 വയസ്സുണ്ട് കുറുവിന്

11 വയസ്സുള്ളപ്പോള്‍ മുതലാണ് ഇയാള്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയത്. ദാരിദ്ര്യം തന്നെയായിരുന്നു കാരണം. വിശപ്പകറ്റാന്‍ മറ്റൊന്നും കിട്ടാതെ വരുമ്പോള്‍ മണ്ണ് വാരിത്തിന്നും. ഒടുവില്‍ അതൊരു ശീലമായി മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ കഴിക്കാനും കുടിക്കാനും ഒക്കെയുള്ളത് വീട്ടില്‍ ഉണ്ടെങ്കിലും കുറു പാസ്വാന് മണ്ണ് കിട്ടിയോ പറ്റൂ. ഇതുവരെ ഈ ശീലം മാറ്റണമെന്ന് ഇദ്ദേഹത്തിന് തോന്നിയിട്ടില്ല. എന്നാല്‍ അച്ഛന്റെ ഈ സ്വാഭാവം മക്കള്‍ക്ക് അത്ര പിടിക്കുന്നില്ല.

തങ്ങള്‍ പല തവണ തടയാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കറുവിന്റെ മകന്‍ സിയ രാം പാസ്വാന്‍ വ്യക്തമാക്കുന്നു. ചില ഡോക്ടര്‍മാരെയും സമീപിച്ചുനോക്കി. നിരാശയായിരുന്നു ഫലം. നാളുകളായി മണ്ണു കഴിക്കുന്നുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കറുവിനില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശീലം മാറ്റാന്‍ ഇനി നിര്‍ബന്ധിക്കില്ലെന്നാണ് മക്കള്‍ പറയുന്നത്.

Top