പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി;യുവാവ് പിടിയില്‍.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. മുളവുകാട് സിസിലി ജെട്ടിക്കു സമീപം മണിയന്തറ വീട്ടില്‍ എബി എന്നു വിളിക്കുന്ന എബിനേസറി (19) നെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടി മറൈന്‍ഡ്രൈവില്‍നിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്ണിനു പഠിക്കുന്ന തോപ്പുംപടി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സുഹൃത്തുവഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇരുമ്പനത്തുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. മൂന്നാഴ്ച മുമ്പ് വയറുവേദനമൂലം വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം മനസിലാക്കിയ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ തൃപ്പൂണിത്തുറ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അരുള്‍ പി.ബി. കൃഷ്ണ, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കെ.ജി. ബാബുകുമാര്‍ എന്നിവര്‍ തുടരന്വേഷണത്തിനു നേതൃത്വം നല്‍കിവരുന്നു. എസ്.ഐ. വി. ഗോപകുമാര്‍,ഷാഡോ അംഗങ്ങളായ ബെന്നി, ഷാജി, വിലാസന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest