കെഎഫ്‌സി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധ

തൃശുര്‍: കെ എഫ് സിയില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധ. കൊടുങ്ങല്ലൂര്‍ മുഗള്‍ മാളിലെ കെ എഫ് സി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് ആശുപത്രിയിലാക്കിയത്. ഛര്‍ദ്ദിയും ദേസാസ്വസ്ഥ്യവും അനുഭവപ്പെട്ട ഇവരെ ആശുപത്രിയാക്കുകയായിരുന്നു.

ഗള്‍ഫിലേക്ക് പോകും വഴി ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ഒരാള്‍ക്കും ഭക്ഷ്യ വിഷബാധയുണ്ടായി. കഴിഞ്ഞ ദിവസമാണ് നെടുബാശ്ശേരി യാത്രക്കിടെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചത്. രാത്രി എട്ട് മണിയോടെ ഇവര്‍ക്ക് ഛര്‍ദ്ദി തുടങ്ങുകയായിരുന്നു. നേരത്തെ കേരളത്തിലെ വിവിധ കെ എഫ് സി ഔട്ട് ലെറ്റുകള്‍ക്കെതിരെ ഗുരുതര പരാതികള്‍ ഉയര്‍ന്നിരുന്നു. ചിക്കനില്‍ പുഴുവിനെ വരെ കണ്ടാതയി ഉപഭോക്താക്കള്‍ പറഞ്ഞിരുന്നു.

Latest