സെപ്തംബര്‍ ഒന്‍പതിന് ജനിക്കുന്ന കുട്ടികളെ തേടി ഭാഗ്യമെത്തുന്നു; സമ്മാനമായി ലഭിക്കുന്നത് എട്ട് ലക്ഷം രൂപ

ജനനം തന്നെ ഭാഗ്യമായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. ജനിച്ച സമയത്തെ പ്രത്യേകതകൊണ്ട് അറിയപ്പെട്ടവരുമുണ്ട്. എന്നാല്‍ ഇതിനൊക്കെ മുകളിലാണ് വരുന്ന സെപ്തംബര്‍ ഒമ്പതിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വന്നുചേരുന്ന ഭാഗ്യ സമ്മാനം.

സെപ്തംബര്‍ ഒമ്പതിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി) സമ്മാനമായി നല്‍കും. കെ.എഫ്.സിയുടെ സ്ഥാപകനായ ഹാര്‍ലാന്റിന്റെ 128 ജന്മദിനമാണ് സെപ്തംബര്‍ ഒമ്പതിന്. ഈ സന്തോഷം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമ്മാനം നല്‍കാന്‍ കമ്പനി നല്‍കാന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്തംബര്‍ ഒമ്പതിന് ജനിച്ചാല്‍ മാത്രം പോര. ജനിക്കുന്ന കുട്ടിയുടെ ആദ്യ നാമം ‘ഹാര്‍ലാന്‍ഡ’ എന്നുകൂടിയാക്കുകയും കൂടി ചെയ്താല്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ. അന്ന് ജനിക്കുന്ന കുട്ടികളില്‍ ഭാഗ്യവനായ കുട്ടിക്കായിരിക്കും സമ്മാനം ലഭിക്കുക. സെപ്തംബര്‍ ഒമ്പത് മുതല്‍ കെ.എഫ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭിക്കും. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും സമ്മാനത്തുക നല്‍കുക. കെ.എഫ്.സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നു കമ്പനി വ്യക്തമാക്കി.

Top