ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്, സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും: സിസ്റ്റര്‍ അനുപമ

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരം വിജയിപ്പിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് സമരം നടത്തിയ കന്യാസ്ത്രീകള്‍. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടെയും ബിഷപ്പിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണ നല്‍കിയ മാധ്യമങ്ങളോടും പ്രത്യേകം നന്ദി പറയുന്നതായും കന്യാസ്ത്രീകള്‍ പറഞ്ഞു. ഇനി എന്ത് പ്രശ്നം വന്നാലും നേരിടും. ആരേയും ഭയമില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. അത്തരമൊരു ധൈര്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ ബലത്തിലാണ് പിടിച്ചു നിന്നത്. കന്യാസ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.

പ്രശ്നങ്ങള്‍ സഭാധികാരികള്‍ കേട്ടിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും ഈ സമരം വിഷമം പുറത്ത് പറയാന്‍ പറ്റാത്ത മറ്റുള്ള കന്യാസ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും സി.അനുപമ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പിന്റെ അറസ്റ്റിനെത്തുടര്‍ന്ന് 14 ദിവസമായി കൊച്ചിയിലെ സമരപ്പന്തലില്‍ നടത്തിവന്നിരുന്ന സമരം കന്യാസ്ത്രീകള്‍ ഇന്ന് അവസാനിപ്പിക്കും.

Top