ഭൂമി വിവാദം കർദിനാളിന്റെ അധികാരപദവികൾ നഷ്ടമാകുന്നു.ആരോപണ വിധേയരായ വൈദികര്‍ക്ക് സ്ഥലംമാറ്റം. ഇടയലേഖനം നാളെ

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ കർദിനാൾ പക്ഷത്തിന് കനത്ത പ്രഹരം. കർദിനാളിന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കി .ഇനി പാവ കർദിനാൾ..അധികാരമെല്ലാം ഭൂമി കുംഭകോണം പുറത്തു കൊണ്ടുവന്ന് പോരാടിയ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്‌. ഏറെ കാലം കൂടി സഭയിൽ തിന്മക്കെതിരേ പോരാടിയവർക്ക്  നീതി ലഭിക്കുകുന്നു. രാജിവയ്ച്ചില്ലെങ്കി കർദിനാൾക്ക് വത്തിക്കാന്റെ കനത്ത പ്രഹരമെന്നും കണക്ക് കൂട്ടാം

അതേ സമയം   ആരോപണ വിധേയനായ വൈദികര്‍ക്ക് സ്ഥലംമാറ്റം. സാമ്പത്തിക വിഭാഗം ചുമതലയുള്ള ഫാദര്‍ ജോഷി പുതുവയെ മാറ്റി. കര്‍ദിനാള്‍ ഹൗസില്‍ നിന്ന് കൊച്ചിയിലെ പള്ളിയിലേക്കാണ് മാറ്റം. ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന് വിശ്രമ ജീവിതം നിര്‍ദേശിച്ചു.IMG-20180210-WA0122

കര്‍ദിനാളിന് പിഴവ് പറ്റിയെന്ന് കണ്ടെത്തിയ സമിതി ചെയര്‍മാനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

അതേസമയം, ഭൂമികച്ചവട വിവാദം പരിഹരിക്കാന്‍ അധികാര കൈമാറ്റവും നടന്നു. ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അതിരൂപത അഡ്മിനിസ്‌ട്രേറ്ററാകും. അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങി കടബാധ്യത തീര്‍ക്കാനാണ് എടയന്ത്രത്തിന്റെ തീരുമാനം.

IMG-20180210-WA0123 മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവട വിവാദം അധികാരകൈമാറ്റത്തിലൂടെ അവസാനിപ്പിക്കുന്നു എന്ന സൂചനയാണ് ഇന്ന് പുറത്തിറങ്ങിയ സംയുക്ത ഇടയലേഖനം നല്‍കുന്നത്. അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രോട്ടോസിഞ്ജൂലസും സഹായമെത്രാനുമായ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ നിയമിച്ചതായി ഇടയലേഖനത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കുന്നു. ഭൂമിക്കച്ചവടത്തില്‍ പിഴവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി സമ്മതിക്കുന്ന ഇടയലേഖനം പ്രശ്‌നം പരിഹരിക്കാന്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു. ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും.IMG-20180210-WA0124

പ്രശ്‌നപരിഹാരത്തിനായി ബംഗളുരുവിലെ സിബിസിഐ സമ്മേളനത്തിനിടെ സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് 15 തവണയാണ് ചേര്‍ന്നത്. സിനഡ് നിര്‍ദേശപ്രകാരമാണ് ബിഷപ് എടയന്ത്രത്തിനെ അഡ്മിനിസ്‌ട്രേറ്ററാക്കിയത്. ഓഗസ്റ്റില്‍ നടക്കുന്ന സിനഡില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച് ബിഷപായി സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ഉയര്‍ത്താനും ധാരണയായിട്ടുണ്ട്.IMG-20180210-WA0125

കൂരിയയുടെ പൂര്‍ണനിയന്ത്രണം ലഭിച്ചതോടെ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കടബാധ്യതകള്‍ പരിഹരിക്കാന്‍ അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും പണം കടം വാങ്ങാനാണ് തീരുമാനം. ഇതിനായി ഡയറക്ടര്‍മാരുടെ യോഗം അടുത്ത ദിവസങ്ങളില്‍ ചേരും. അതിരീപതാ കൂരിയയുടെ പുനസംഘടനയും വൈദികരുടെ സ്ഥലം മാറ്റങ്ങളും അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും. കര്‍ദിനാള്‍ അനുകൂലികളായ വൈദികരെ അതിരൂപതയുടെ ഉള്‍പ്രദേശങ്ങളിലെ പള്ളികളുടെ ചമുതലകളിലേക്ക് മാറ്റാനാണ് തീരുമാനം

ഭൂമാഫിയുടെ ചട്ടുകമായി ആലഞ്ചേരി.ബിഷപ്പിന്റെ കാമവെറിചോദ്യം ചെയ്ത ഫാ.അഗസ്റ്റിന്‍ വട്ടോളിയെ നിശബ്ദനാക്കാൻ ഗൂഢനീക്കം.ഫാ.വട്ടോളിയ്ക്ക് സഭയുടെ നോട്ടീസ്.വൈദികനെ പുറത്താക്കാനുള്ള ഗൂഢാലോചനയെന്ന് എസ്.ഒ.എസ് കർദിനാളിന്റെ കള്ളങ്ങൾ പിടിക്കപ്പെടുന്നു!..സീറോ മലബാര്‍സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭ വിറ്റ 64 സെറ്റ് ഭൂമിയുടെ ഇടപാടുകള്‍ റദ്ദാക്കി, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് നികുതിവെട്ടിച്ചെന്നും 10 കോടി പിഴയൊടുക്കണമെന്നും ആദായനികുതി വകുപ്പ് ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ മാര്‍പ്പാപ്പ ശ്രദ്ധാലു, വിധിയ്ക്കായി കാത്തിരിക്കുന്നെന്ന് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ആലഞ്ചേരിക്കെതിരായ നടപടി പോപ്പ് പിൻവലിച്ചില്ല..സഹായ മെത്രാന്മാർക്ക് അധികാരം തിരിച്ചു നല്കി പുരുഷന്മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന ആലഞ്ചേരിയുടെ ഉത്തരവിനെതിരെ വൈദികര്‍.സ്ത്രീക്കും-പുരുഷനും തുല്യപ്രാധാന്യം നല്കണം
Latest