തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദൻ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടിവരുമെന്ന് വിഎസ് അച്യുതാനന്ദൻ. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടതെന്നും വിഎസ് വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീളുന്നതിനിടയാണ് വിഎസിന്റെ പ്രതികരണം.

ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് അടിയന്തിര യോഗത്തിലും രാജി പിന്നീടാവാം എന്ന നിലാപാടാണുണ്ടായത്. സിപിഐ ചാണ്ടിയുടെ രാജിക്കായി സമ്മർദ്ദം ചെലുത്തിയപ്പോഴും എൻസിപി ദേശീയ നേതൃത്വവും ചാണ്ടിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

അതേ സമയംകായൽ കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ വിവേക് തൻഖ ഹാജരാകും. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപിയാണ് വിവേക് തൻഖ. ഹൈക്കോടതിയിൽ ഹാജരാകാൻ വേണ്ടി വിവേക് തൻഖ കൊച്ചിയിൽ എത്തി. ചൊവ്വാഴ്ചയാണ് ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.

ദുരൂഹമായ മരണങ്ങളുടെ പേരിൽ ഏറെ വിവാദമായ വ്യാപം അഴിമതി കേസിലെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച അഭിഭാഷകനാണ് തൻഖ. മധ്യപ്രദേശിൽനിന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ജനറൽ ഓഫ് ഇന്ത്യ സ്ഥാനത്തെത്തുന്ന ആദ്യ അഭിഭാഷകൻ എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ പ്രതിപക്ഷം തോമസ് ചാണ്ടിക്കെതിരെ സമരം ശക്തമാക്കിയിരിക്കെയാണ്, കോൺഗ്രസിന്റെ അഭിഭാഷകനായ എംപി ഹൈക്കോടതിയിൽ ഹാജരാകുന്നതെന്ന വൈരുധ്യവുമുണ്ട്.

ലേക്ക് പാലസ് ഒരു കമ്പനിയുടെ കൈവശമുള്ള സ്ഥാപനമാണ്. കമ്പനിയുടെ ഭാഗം കേൾക്കാതെയാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയത്. അതിനാൽതന്നെ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു തടയണമെന്നും തോമസ് ചാണ്ടി ഹർജിയിൽ ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ കള്ളക്കളി; ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും മാറ്റാനൊരുങ്ങുന്നു ശശീന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി തോമസ് ചാണ്ടിഎൻസിപി സംസ്ഥാന അധ്യക്ഷൻ ഫോൺ ട്രാപ്പിനു പിന്നിലും തോമസ് ചാണ്ടിയോ ?ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി തോ​മ​സ് ചാ​ണ്ടി​യു​ടെ ക​മ്പ​നി അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​യേ​റി..അ​നു​പ​മ​യ്ക്കു പി​ന്തു​ണയുമായി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ തോമസ് ചാണ്ടിയുടെ പ്രശ്‌നങ്ങള്‍ രാജിയില്‍ തീരില്ല; ഭൂമികയ്യേറ്റം, നിലം നികത്തല്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിക്കല്‍ തുടങ്ങി പരാതികളുടെ കൂമ്പാരം
Latest
Widgets Magazine