അവിഹിത ബന്ധത്തിന് ഭര്‍ത്താവ് നല്‍കിയ ശിക്ഷ

ശരീരം വില്‍പ്പനയ്‌ക്കെന്ന് ബോര്‍ഡ് തൂക്കി ഭാര്യയെ നഗ്നയായി തെരുവിലൂടെ നടത്തിച്ചു; അവിഹിത ബന്ധത്തിന് ഭര്‍ത്താവ് നല്‍കിയ ശിക്ഷ

chiana_newsഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി അടുപ്പമുണ്ടെന്നറിഞ്ഞതിന് ഭര്‍ത്താവ് നല്‍കിയ ശിക്ഷ ലോകം മുഴുവന്‍ വാര്‍ത്തയായി. ചൈനയിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരപുരുഷബന്ധമറിഞ്ഞ് അവളെ അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കാനനുവദിച്ച് എന്റെ ശരീരം വില്‍പനയ്ക്ക് എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി തെരുവില്‍ നടത്തിച്ച ഭര്‍ത്താവിന്റെ നടപടിയാണ് ലോകമാധ്യമങ്ങല്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

ചൈനയിലെ സിയാന്‍ക്‌സി പ്രവിശ്യയിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇത്തരത്തിലൊരു ബോര്‍ഡ് കഴുത്തില്‍ തൂക്കി അടിവസ്ത്രം മാത്രമിട്ട് തെരുവുകളിലൂടെ തലകുനിച്ച് നടന്നത് 33 കാരിയായ വാന്‍ഗ് നി ആണ്. അവരുടെ ഭര്‍ത്താവായ 37 കാരന്‍ സാംഗ് ആണ് ഈ ശിക്ഷവിധിച്ചത്. ഈ സ്ത്രീയുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു.

തെക്കന്‍ ചൈനയിലെ സിയാന്‍ക്‌സി യുഷന്‍ കൗണ്ടിയിലെ തെരുവുകളിലൂടെയാണ് സ്ത്രീ ഇത്തരത്തില്‍ നടന്നത് ഇവരെ പിന്തുടര്‍ന്ന് ഭര്‍ത്താവ് ഒരു വാഹനത്തില്‍ വരുകയും ചെയ്തിരുന്നു. അയാള്‍ കറുത്ത കാര്‍ ഡ്രൈവ് ചെയ്തുകൊണ്ട് വളരെ മെല്ലെയാണ് വന്നിരുന്നത്. ഭാര്യ പരിഹസിക്കപ്പെടുന്നത് ആസ്വദിച്ചു കൊണ്ടാണ് ഭര്‍ത്താവ് പിന്തുടര്‍ന്നിരുന്നത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒരു ലോക്കല്‍ പത്രത്തില്‍ ഭര്‍ത്താവിന്റെ പശ്ചാത്താപകുറിപ്പും തുടര്‍ന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നത്.

10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഷാംഗ് ഒരു പ്രോപ്പര്‍ട്ടി ഡെവലപ് മെന്റ് കമ്പനി നടത്തുന്ന തിരക്കിലായതിനാല്‍ ഭാര്യേയൊടൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടാകാറില്ല. അവര്‍ മറ്റൊരു നഗരത്തിലാണ് കുട്ടികളോടൊപ്പം താമസിക്കുന്നത്. തങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയില്ലാത്തതിനാല്‍ അയാള്‍ ഭാര്യയെ കുറ്റപ്പെടുത്താറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. –

Top