ആ​ലി​യ​യ്ക്ക് പ​റ്റി​യ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി ബ​ച്ച​ൻ

അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്‍റെ അനുഭവത്തെ പറ്റി നടി ആലിയ ഭട്ട് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പുതിയ ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കാൻ കഴിഞ്ഞുവെന്നാണ് ആലിയ ട്വീറ്റ് ചെയ്തത്. എന്നാൽ ആലിയ ട്വീറ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ബിഗ് ബി ട്വീറ്റിൽ ഒരു തെറ്റു കണ്ടെത്തി. ആലിയ നിങ്ങൾ വളരെയധികം ക്യൂട്ടാണ്, പക്ഷേ ട്വീറ്റിൽ ഒരു തെറ്റുണ്ടെന്ന് ബിഗ് ബി ചൂണ്ടിക്കാട്ടി. ആലിയ നല്ലൊരു നടിയാണ്. നിങ്ങളുടെ മഹാമനസ്കതയെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ആലിയ ട്വീറ്റ് ചെയ്തതിൽ ഒരു തെറ്റുണ്ട്. ques അല്ല cues ആണ് ശരിയായ വാക്കെന്ന് ട്വീറ്റ് ചെയ്തു. ആലിയ ഇപ്പോൾ അമിതാഭ് ബച്ചനൊപ്പം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. 2019 ഒാഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Latest
Widgets Magazine