ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ല്‍, കാ​ര​ണം ഹി​ന്ദു​ക്ക​ള്‍: മോ​ഹ​ന്‍ ഭാ​ഗ​വ​ത്

ഭു​വ​നേ​ശ്വ​ര്‍: ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ആ​ര്‍​എ​സ്‌എ​സ് ത​ല​വ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത്. ഹി​ന്ദു സം​സ്കാ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മ​റ്റു വി​ശ്വാ​സ​ക്കാ​ര്‍ ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടു​ന്ന​തെ​ന്നും ഭാ​ഗ​വ​ത് പ​റ​ഞ്ഞു. ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ല്‍ ശ​നി​യാ​ഴ്ച ഒ​രു യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍​എ​സ്‌എ​സ് അ​ധ്യ​ക്ഷ​ന്‍.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ലാ​ണ്. ന​മ്മ​ള്‍ ഹി​ന്ദു​ക്ക​ളാ​യ​താ​ണ് ഇ​തി​നു കാ​ര​ണം. ലോ​ക​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ജ​ന​ത അ​വ​രു​ടെ നേ​രാ​യ മാ​ര്‍​ഗ​ത്തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ല്‍ സ​ത്യം തേ​ടി ഇ​ന്ത്യ​യി​ലേ​ക്കാ​ണ് എ​ത്തു​ക. അ​ല​ഞ്ഞു ന​ട​ന്ന ജൂ​ത​ര്‍​ക്ക് അ​ഭ​യം ന​ല്‍​കി​യ​ത് ഇ​ന്ത്യ​യാ​ണ്. പാ​ഴ്സി​ക​ള്‍​ക്കും ഇ​ന്ത്യ​യി​ല്‍ സ്വ​ത​ന്ത്ര​മാ​യി അ​വ​രു​ടെ വി​ശ്വാ​സം പി​ന്തു​ട​രാ​ന്‍ സാ​ധി​ക്കു​ന്നു- ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

ഹി​ന്ദു എ​ന്ന​ത് ഒ​രു മ​ത​മോ ഭാ​ഷ​യോ രാ​ജ്യ​ത്തി​ന്‍റെ പേ​രോ അ​ല്ല. അ​ത് ഇ​ന്ത്യ​യി​ല്‍ ജീ​വി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും സം​സ്കാ​ര​മാ​ണെ​ന്നും അ​ഖി​ല ഭാ​ര​തീ​യ കാ​ര്യ​കാ​രി മ​ണ്ഡ​ലി​നു മു​ന്നോ​ടി​യാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഭാ​ഗ​വ​ത് അ​വ​കാ​ശ​പ്പെ​ട്ടു.

Top