മലയാളി കന്യാസ്ത്രീക്ക് പീഡനം; മനോനില തെറ്റി!!പീഡനം മൂലം കന്യാസ്ത്രീക്ക് മഠം ഉപേക്ഷിച്ചു..

കൊച്ചി:കന്യാസ്ത്രീകളോടുള്ള പീഡനം തുടരുന്നു ..മലയാളിയായ കന്യാസ്ത്രീക്ക് ഇംഗ്ലണ്ടിലെ മoത്തിൽ നിന്നുണ്ടായ പീഡനങ്ങളെ തുടര്‍ന്ന് മാനോനില തെറ്റിയെന്ന് മാതാപിതാക്കള്‍ ആരോപിച്ച് രംഗത്ത് .യുവതി നേരിട്ടത്‌ ശാരീരിക, മാനസിക പീഡനങ്ങളെന്ന് മാതാപിതാക്കള്‍. ബനഡിക്റ്റൺ കോൺഗ്രിഗേഷനില്‍ നിന്ന് പുറത്തായതോടെ ദുരിതത്തിലായ മകളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് പിതാവ് മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. എന്നാൽ വിദേശത്തുള്ള മറ്റൊരു സഭയുടെ കീഴിലുള്ള പ്രശ്നത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന നിലപാടിലാണ് ബിഷപ്പ് ഹൗസ് അധികൃതർ.

വയനാട്‌ നിരവിൽപ്പുഴ സ്വദേശിയായ യുവതി 18 വർഷങൾക്ക്‌‌ മുൻപാണ്‌ ഇഗ്ലണ്ടിലെ ഗ്ലാസ്സ്റ്റെഷേറിൽ സേവനത്തിനായി പോവുന്നത്‌.ശാരീരികവും മാനസികവുമായ പീഡനങ്ങൾ മഠത്തിലെ സഹപ്രവർത്തകരിൽ നിന്നും വൈദികരിൽ നിന്നുമുണ്ടായി. ലൈംഗികാക്രമണങ്ങൾ ചെറുത്തതോടെ മഠത്തിൽ ഒറ്റപ്പെട്ടു. പീഡനങ്ങൾ സഹിക്കാനാവാതെയായതോടെ മഠത്തിൽ നിന്ന് പുറത്തു നിൽക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടെ മാനസിക രോഗിയാക്കി ചിത്രീകരിച്ച്‌ മരുന്ന് നൽകിതുടങ്ങിയിരുന്നതായി കുടുംബം പറയുന്നു. കന്യാസ്ത്രീക്ക്‌ മതിയായ ചികിത്സ ലഭിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടര വർഷം മുൻപാണ്‌ ഒടുവിൽ വീട്ടിൽ വന്നത്‌. ഇംഗ്ലണ്ട്‌ പൗരത്വമുള്ള മകളെ അടിയന്തരമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട്‌ ‌ സഭാ നേതൃത്വത്തിന്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മഠം വിട്ടതോ രോഗവിവരമോ അധികൃതർ കുടുംബത്തെ അറിയിച്ചില്ലെന്നും കുടുംബം പറയുന്നു. എന്നാൽ വിദേശത്തുള്ള മറ്റൊരു സഭയുടെ പരിധിയിലുള്ള കാര്യങ്ങളിൽ ഇടപെടുന്നതിൽ പരിമിതി ഉണ്ടെന്നാണ് മാനന്തവാടി ബിഷപ്പ് ഹൗസ് അധികൃതർ നൽകുന്ന വിശദീകരണം. കന്യാസ്ത്രീയുടെ കുടുംബം തങ്ങളോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടതായും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പ് ഹൗസ് അധികൃതർ പറഞ്ഞു. 7 വർഷം മുൻപ്‌ സിസ്റ്റർ മഠം വിട്ടുപോയെന്നാണ്‌ സഭാ അധികൃതരുടെ വിശദീകരണം.

Top