മുരളീധരന്‍ എത്തി വാവയെ കാണാന്‍…. സുരേഷേ നീ ചങ്കാടാ

മലയാളികള്‍ക്ക് ഏറെ ആശ്വാസം തന്ന വാര്‍ത്തയാണ് വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്ന വാര്‍ത്ത. അതിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വാവാ സുരേഷിനെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. സുരേഷിന്റെ സുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കേന്ദ്ര സഹമന്ത്രി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും വിവരങ്ങള്‍ ആരാഞ്ഞു. ആവശ്യമെങ്കില്‍ സുരേഷിന് ന്യൂഡല്‍ഹി എയിംസില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാമെന്ന് അദേഹം വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് വാവ സുരേഷിനെ സന്ദര്‍ശിക്കാന്‍ മെഡിക്കല്‍ കോജേളില്‍ എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാവ സുരേഷിന് ഉഗ്രവിഷമുള്ള അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയേറ്റത്. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി പുറത്തെത്തിച്ചപ്പോഴാണ് വലതുകൈയിലെ വിരലിന് കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നേരത്തേ, പലതവണയും സുരേഷിന് പാമ്പിന്റെ കടിയേറ്റിരുന്നു.

Top