കോട്ടയം: സിപിഎം സര്‍ക്കാര്‍ അംഗീകരിച്ച ദേശഭക്തി?ഗാനങ്ങളുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന് ബിജെപി നേതാവ് എന്‍ ഹരി. പ്രതിപക്ഷ നേതാവിനും ദേശഭക്തിയുടെ കാര്യം വരുമ്പോള്‍ ഒരേ സ്വരമാണെന്നും എന്‍ ഹരി പറഞ്ഞു.
ദേശഭക്തിഗാനം നിശ്ചയിക്കുന്നത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നല്ല. പതിറ്റാണ്ടുകളായി ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞ ഗാനമാണ്. അത് കുട്ടികള്‍ പാടിയതിനെ വിവാദമാക്കി കുട്ടികളുടെ മനോവീര്യം തകര്‍ക്കാര്‍ അനുവദിക്കില്ല.
ഏത് വേദിയിലും ഗണഗീതം ആലപിക്കാനുള്ള ചങ്കൂറ്റം ലക്ഷക്കണക്കിനുള്ള പ്രവര്‍ത്തകര്‍ക്കുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ മാതൃകാപരമായ സമീപനം കേരളം നിയമസഭയില്‍ കണ്ടതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ ഡെസ്കിന് മുകളിലൂടെ നടന്നത് തലമുറകള്‍ സ്മരിക്കും. ആ ശിവന്‍കുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോള്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോകുമെന്നും എന്‍ ഹരി പറഞ്ഞു.


