അളവ് തൂക്കത്തില്‍ തട്ടിപ്പ് നടത്തുന്ന ജ്വല്ലറികളുടെ വിവരങ്ങള്‍ പുറത്ത്

 

അളവ് തൂക്കത്തില്‍ തട്ടിപ്പ് നടത്തുന്ന ജ്വല്ലറികളുടെ വിവരങ്ങള്‍ പുറത്ത് ; കോടികളുടെ പരസ്യം നല്‍കി ജനങ്ങളെ പറ്റിക്കുന്നവരുടെ തനി നിറംgold2തിരുവനന്തപുരം: ദിവസവും കോടികളുടെ വ്യാപാരം നടക്കുന്ന കേരളത്തിലെ ജ്വല്ലറികളിലെ തട്ടിപ്പുകളെ കുറിച്ച് പുറംലോകം ഒന്നു അറിയാറില്ല, കോടികളുടെ പരസ്യവും സ്ഥാപനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്കിടയിലും ഇതെല്ലാം മുങ്ങിപോവുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ മാസം ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി ജ്വല്ലറികള്‍ അളവ് തൂക്ക തട്ടിപ്പ് നടത്തിയതിന് കുടുങ്ങിയിരുന്നു.

87 ജ്വല്ലറികളിലാണ് ക്രമക്കേട് ബോധ്യപ്പെട്ടുവെന്നാണ് വിവരം പുറത്തവന്നത്. എന്നാല്‍ ഇതിലും കുടതല്‍ജ്വല്ലറികളാണ് വിവിധ സമയങ്ങളില്‍ നടന്ന പരിശോധനയില്‍ കുടുങ്ങിയത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് നല്‍കിയ അപേക്ഷയില്‍ ലീഗല്‍ മെട്രോളജി വകുപ്പുകള്‍ പിഴ ചുമത്തിയ ജ്വല്ലറികളുടെ പേര് വിവരം പുറത്തുവന്നു. ഇതില്‍ വലുതും ചെറുതുമായ നിരവധി ജ്വല്ലറികളുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. ഇന്ത്യയിലെ ജ്വല്ലറി ഉടമകളില്‍ ഏറ്റവും ധനികനെന്ന് കണ്ടെത്തിയ കല്യാണ രാമന്റെ ജ്വല്ലറി കൃത്യമായ സമയത്ത് അളവു തൂക്ക് ഉപകരണങ്ങള്‍ സീല്‍ ചെയ്യാത്തതിന്റെ പേരില്‍ പിടിക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടാനുകോടികളുടെ ബിസിനസ് ദിവസവും നടക്കുന്ന മിക്ക ജൂവലറികളും അളവുതൂക്കം ഉപകരണങ്ങളുടെ കാര്യത്തില്‍ വീഴ്ച്ച വരുത്തി. പരിശുദ്ധ സ്വര്‍ണം നല്‍കുന്ന ഭീമ ജ്വല്ലറിയെലെയും ചുങ്കത്ത് ജ്വല്ലറിയിലെയും കല്യാണ്‍ ജ്വല്ലറിയിലെയും അടക്കം പല ജ്വല്ലറികളിലെയും ത്രാസുകള്‍ പരിശുദ്ധം അല്ലെന്നു കണ്ടാണ് ലീഗല്‍ മെട്രോളജി വകുപ്പ് പിഴകള്‍ ഇട്ടത്. മലബാര്‍ ഗോള്‍ഡ് പാലസിന്റെ റാം മോഹന്‍ റോഡിലുള്ള ഷോറൂമില്‍ യഥാസമയം മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങളാണ് ഉപയോഗിച്ചത്. സ്വര്‍ണ്ണത്തിന്റെ ഭാരം കുറച്ചുകാട്ടിയതിന്റെ പേരില്‍ പിഴയിട്ടത് ചെറുകിട ജൂവലറികള്‍ക്കാണ്. കോട്ടയം ആലപ്പാട്ട് ജ്വല്ലറിയില്‍ പരിശുദ്ധി പരസ്യത്തിലെ ഉള്ളു സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായ്

. ചെമ്മാട് ചെമ്മണ്ണൂര്‍ ജ്വല്ലറിയും അളവുതൂക്ക ഉപകരണങ്ങളുടെ കാര്യത്തില്‍ വീഴ്ച വരുത്തി. സംസ്ഥാനത്തെ ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണത്തില്‍ തൂക്കക്കുറവ്, കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് കല്ലിന്റെ തൂക്കത്തിന് സ്വര്‍ണത്തിന്റെ വില ഈടാക്കുക, സ്വര്‍ണം തൂക്കുന്ന ത്രാസ്സുകളുടെ കൃത്യതക്കുറവ് എന്നിവയില്‍ വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിയത്.

വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലിന്റെ തൂക്കത്തില്‍ കൃത്രിമം കാണിച്ച് സ്വര്‍ണത്തിന്റെ വില ഈടാക്കിയതിന് 12 കേസുകളും, സ്വര്‍ണത്തിന്റെ പരിശുദ്ധി ബില്ലില്‍ രേഖപ്പെടുത്താത്തതിന് 41 കേസുകളും, അളവു തൂക്ക ഉപകരണങ്ങള്‍ നിയമാനുസൃതം മുദ്ര പതിപ്പിക്കാത്തതിന് 34 കേസുകളും എടുത്തിരുന്നു.

Top