കോണ്‍ഗ്രസ് വട്ടപൂജ്യം തന്നെ…അഴിമതിയിൽ തകർന്ന കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതാകുന്നു

അതേസമയം കോണ്‍ഗ്രസിന് വീണ്ടും ദില്ലിയില്‍ നാണക്കേട്. ഇത്തവണയും കോണ്‍ഗ്രസ് സീറ്റൊന്നും നേടില്ലെന്നാണ് സുപ്രധാന സര്‍വേകളെല്ലാം പ്രവചിക്കുന്നത്. രണ്‍ദീപ് സുര്‍ജേവാല എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് കോണ്‍ഗ്രസ് അട്ടിമറി നടത്തുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ അതെല്ലാം എക്‌സിറ്റ് പോളുകളില്‍ തകര്‍ന്നിരിക്കുകയാണ്. ഇന്ത്യ ടിവി-സിവോട്ടര്‍, ഇന്ത്യാ ടുഡേ സിസെറോ, എബിപി നീല്‍സന്‍, ടുഡേയ്‌സ് ചാണക്യ, ആക്‌സിസ്, ന്യൂസ് നാഷന്‍, എന്നിവര്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നാണ് പ്രവചിച്ചത്.

 

കോണ്‍ഗ്രസ് ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ദില്ലിയില്‍ വട്ടപൂജ്യമാവുന്നത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. അതിന് മുമ്പ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് മോശം നേട്ടം കോണ്‍ഗ്രസ് ആദ്യം നേടിയത്. പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വട്ടപൂജ്യമായിരുന്നു. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ആവര്‍ത്തിക്കുമെന്നാണ് പ്രവചനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദില്ലിയില്‍ 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് യാതൊരു പ്രതീക്ഷയും ദില്ലിയിലില്ലെന്ന് വ്യക്തമായിരുന്നു. ഏറ്റവും മോശം പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവസാന നിമിഷമാണ് പ്രചാരണത്തിന് എത്തിയത്. നല്ലൊരു നേതാവിന്റെ അഭാവും കോണ്‍ഗ്രസിനുണ്ടായിരുന്നു. ഷീലാ ദീക്ഷിതിന്റെ അഭാവവും കോണ്‍ഗ്രസിനെ ബാധിച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇത്തവണ അത് പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആംആദ്മി പാര്‍ട്ടിക്കാണ് ആധിപത്യം പ്രവചിക്കുന്നത്. എഎപിക്ക് സീറ്റ് കുറഞ്ഞാലും ഭൂരിപക്ഷം നേടുമെന്നാണ് എല്ലാ സര്‍വേകളും പ്രവചിച്ചത്. എന്നാല്‍ ഷഹീന്‍ബാഗ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയ ബിജെപിക്ക് ഇത്തവണ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

Top