പത്തുദിവസത്തെ ‘റസ്റ്റ്’ തരണമേ എന്ന് പ്രാര്‍ത്ഥിച്ചു, ദൈവം അത് കേട്ടത് അറസ്റ്റ്’ എന്നാണ്; ചോദ്യംചെയ്യലിനിടെ ദിലീപിന്‍റെ തമാശ

അറസ്റ്റിലായ ആദ്യ ദിവസം കരഞ്ഞ് തകര്‍ന്ന ദിലീപ്.. പകല്‍ കരഞ്ഞും രാത്രി കൊതുകുപിടിച്ച് ജയില്ലല്‍ കഴിച്ചുകൂട്ടുന്ന ദിലീപ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദിലീപ് ആ പഴയ ദിലീപ് അല്ല. കണ്ണുകളിലും നടപ്പിലും വലിയ ആത്മവിശ്വാസം. കൂകി വിളിക്കുന്നവരെ കൈ വീശി കാട്ടിയും പോലീസുകാരുടെ തോളത്ത് കൈയിട്ടും ദിലീപ് ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ്. ചോദ്യം ചെയ്യുന്ന പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മറ്റു പോലീസുകാരുമായി തമാശ പങ്കിടലാണ് ദിലീപിന്റെ പണി.

കഴിഞ്ഞദിവസം ദിലീപ് പറഞ്ഞ കോമഡി കേട്ട് കാവല്‍ നിന്ന പോലീസുകാര്‍ പോലും ചിരിച്ചുപോയെന്നാണ് വാര്‍ത്ത. ‘ഷൂട്ടിംഗിന് തുടര്‍ച്ചയായി പോകുമ്പോള്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, ദൈവമേ എനിക്ക് പത്തുദിവസത്തെ റസ്റ്റ് തരണമേ എന്ന്. എന്നാല്‍ ദൈവം അത് കേട്ടത് അറസ്റ്റ് എന്നാണ്… ഈ തമാശയാണ് പോലീസുകാരെ പോലും ചിരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ദിലീപില്‍നിന്നും ഇനിയും വ്യക്തമായ മറുപടികള്‍ ദിലീപില്‍നിന്നും ലഭിക്കാത്തത് പൊലീസിന് തലവേദന ആയിരിക്കുകയാണ്. ചോദ്യങ്ങള്‍ക്കെല്ലാം പരിഹാസ രൂപേണയാണ് ദിലീപിന്റെ മറുപടി.

താരത്തോട് കാണിക്കുന്ന യാതൊരുവിധ അടുപ്പമോ പരിഗണനയോ ദിലീപിനോട് കാണിക്കരുതെന്ന് ഉന്നതോദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നൂറ് തവണ ചോദ്യം ചെയ്താലും ഇതു തന്നെയേ പറയാനുള്ളൂവെന്നുമാണ് താരം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

Top