ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധികയുടെ ഫോണ്‍ പത്മപ്രിയ തട്ടിത്തെറിപ്പിച്ചു ; വീഡിയോ വൈറല്‍

തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ആരാധകരോട് സിനിമാതാരങ്ങള്‍ ചിലപ്പോഴൊക്കെ രൂക്ഷമായി പെരുമാറാറുണ്ട് .മോഹന്‍ലാലും ടൊവിനോ തോമസും ഉള്‍പ്പെടെ താരങ്ങള്‍ പ്രതികരിച്ചിരിച്ചിട്ടുണ്ട് .ടൊവിനോയുടെ ദേഷ്യ പ്രകടനം വലിയ ചര്‍ച്ചയായിരുന്നു സോഷ്യല്‍മീഡിയയില്‍.
തന്നെ കാണാനായി കാത്തുനിന്ന ആരാധകരില്‍ ഒരാളോടാണ് നടി പത്മപ്രിയ ദേഷ്യത്തോടെ പ്രതികരിച്ചത്.താമസ സ്ഥലത്ത് നിന്ന് ഇറങ്ങിവന്ന പത്മപ്രിയയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈയ്യിലിരുന്ന ഫോണ്‍ താരം തട്ടിത്തെറിപ്പിക്കുകയായിരുന്നു.ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ് .യാതൊരു പ്രകോപനമുണ്ടാവാതെയാണ് പത്മപ്രിയ ഫോണ്‍ തട്ടിത്തെറിപ്പിച്ചതെന്നും സോഷ്യല്‍മീഡിയയില്‍ പറയുന്നു.
ഏതായാലും താരത്തിനെതിരെ വിമര്‍ശനവും ശക്തമാണ് .ആരാധകരോട് ഇത്ര രോഷം വേണോ എന്നാണ് സോഷ്യല്‍മീഡിയയിലെ ചോദ്യം.

Top