‘ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍’ഇല്ലാത്ത കഴിവുകളെ പ്രതി പരിതപിക്കന്നവര്‍ക്കും നിരാശപ്പെടുന്നവര്‍ക്കും ഈ ഗേള്‍’പ്രചോദനമാകും

ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍ എന്നായിരുന്നു ക്യുവാന്‍ ഹോംഗ്യാനെ തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യക്കാര്‍ വിളിച്ചിരുന്നത്‌. മികച്ച ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരിയായിരുന്നത്‌ കൊണ്ടല്ല. ഒരു അപകടത്തെ തുടര്‍ന്ന്‌ കാലുകള്‍ നഷ്‌ടമായ ക്യുവാന്റെ ശരീരഭാരം ബാലന്‍സ്‌ ചെയ്‌തിരുന്നത്‌ അടിഭാഗത്ത്‌ മുത്തച്‌ഛന്‍ പിടിപ്പിച്ച മുറിച്ച ഒരു ബാസ്‌ക്കറ്റ്‌ ബോള്‍ ഉപയോഗിച്ചായിരുന്നു.
ഇല്ലാത്ത കഴിവുകളെ പ്രതി പരിതപിക്കന്നവര്‍ക്കും പരാതിപറയുന്നവര്‍ക്കും നിരാശപ്പെടുന്നവര്‍ക്കും ചൈനയിലെ ക്യുവാന്‍ ഹോംഗ്യാന്‍ നിശ്‌ചയമായും ഒരു പ്രചോദനമായിരിക്കും. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുന്നാനില്‍ നിന്നുമാണ്‌ ക്യുവാന്‍ ഹോംഗ്യാന്‍ വരുന്നത്‌. ചെറുപ്പത്തില്‍ ഒരു ബാസ്‌ക്കറ്റ്‌ബോളിന്റെ സഹായത്താല്‍ ചലിച്ചിരുന്ന ക്യുവാന്‍ ഇപ്പോള്‍ ചൈനയിലെ അറിയപ്പെടുന്ന പാരാലിംപിക്‌സ് നീന്തല്‍ ദേശീയ ചാമ്പ്യനാണ്‌. കഴിഞ്ഞ സെപ്‌തംബറില്‍ യുന്നാന്‍ പ്രവിശ്യയില്‍ നടന്ന പാരാലിംപിക്‌ നീന്തല്‍ മത്സരത്തില്‍ 100 മീറ്റര്‍ ബ്രെസ്‌റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണ്ണമെഡല്‍ നേടി. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെുടുത്തു.basketball girl swimming
ഒരു കാലത്ത്‌ പാതി ബാസ്‌ക്കറ്റ്‌ബോളിന്റെ സഹായത്തോടെ നടന്നിരുന്ന ഇവര്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ പേജിലേക്ക്‌ കയറിയത്‌ 2005 ലായിരുന്നു. നാലു വയസ്സ്‌ മാത്രം പ്രായമുള്ളപ്പോള്‍ 2000 ല്‍ ഒരു അപകടത്തെ തുടര്‍ന്ന്‌ കാലുകള്‍ രണ്ടും നഷ്‌ടമായപ്പോള്‍ ജീവിതം അവസാനിക്കുന്നിടത്തായിരുന്നു ക്യുവാന്‍. കടുത്ത ദാരിദ്ര്യത്തിന്‌ പുറമേ കടുപ്പമേറിയ ജീവിത പോരാട്ടവും. ഒടുവില്‍ മുത്തച്‌ഛനാണ്‌ ശരീരത്തിന്റെ അടിഭാഗത്ത്‌ ഒരു പഴയ ബാസ്‌ക്കറ്റ്‌ ബോള്‍ മുറിച്ച്‌ ഘടിപ്പിച്ചത്‌.b2
ഒരു മരക്കഷണത്തിന്റെ പിന്‍ബലത്തോടെ കൈകള്‍ കൊണ്ട്‌ നടക്കാന്‍ പരിശീലിച്ചു. ക്ഷീണിക്കുമ്പോള്‍ തുണയാകുന്നത്‌ ഈ ബാസ്‌ക്കറ്റ്‌ബോള്‍ ആയിരുന്നു. അതുകൊണ്ട്‌ തന്നെ ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍ എന്നായിരുന്നു ചെറുപ്പത്തില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ 2005 ല്‍ ഒരു ചൈനീസ്‌ മാധ്യമം ക്യുവാനെ പകര്‍ത്തിയതോടെ ചൈനയിലെങ്ങും പെണ്‍കുട്ടി ശ്രദ്ധേയയായി.basketball girl പത്തു വയസ്സുള്ള പെണ്‍കുട്ടിയിലുടെ ചൈന ക്യുവാങ്ങിനെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ വികലാംഗരോട്‌ സഹാനുഭൂതി കാണിക്കാന്‍ തയ്യാറായി.
തുടര്‍ന്ന്‌ എല്ലായിടത്തു നിന്നും കാരണ്യം പ്രവഹിക്കാന്‍ തുടങ്ങി.ഇത്‌ തന്റെ നാട്ടില്‍ നിന്നും 1600 കിലോമീറ്റര്‍ അകലെ ബീജിംഗിലേക്ക്‌ പോകാനും ആദ്യമായി കൃത്രിമകാലില്‍ നടക്കാനും ക്യുവാംഗിന്‌ അവസരം ഒരുക്കി. പിന്നീടുള്ള ക്യൂവാങ്ങിന്റെ ഓരോ നീക്കവും പുതിയ ചരിത്രമെഴുതുന്നതായിരുന്നു. b12007 ല്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 11 വയസ്സിനപ്പുറത്തേക്ക്‌ ക്യുവാങ്ങിനെ പഠിപ്പിക്കാനുള്ള കരുത്ത്‌ സില്‍ക്ക്‌ നിര്‍മ്മാണ ജോലി ചെയ്‌തിരുന്ന. കുടുംബത്തിന്‌ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സുമനസുകള്‍ സഹായിച്ചു.
പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക്‌ തിരിച്ചു വന്ന ക്യുവാന്‍ അവിടുത്തെ പ്രാദേശിക നീന്തല്‍ ടീമിനൊപ്പം ചേര്‍ന്നു. വൈകല്യം ആഴത്തിലായിരുന്നതിനാല്‍ ആദ്യം ശരീരം തന്നെ ഉദ്യമത്തിന്‌ തടസ്സം നിന്നു. എന്നിരുന്നാലും മനസ്സ്‌ കടുപ്പിച്ചതോടെ എല്ലാം വഴിക്കു വന്നു. ഫലം 2009 ല്‍ ചൈനീസ്‌ പാരാലിംപിക്‌സ് നീന്തന്‍ മത്സരത്തില്‍ ഒരു സ്വര്‍ണ്ണവും രണ്ടു വെള്ളിയും നേടി. ലോകത്തുടനീളം അനേകം ആരാധകരുള്ള ക്യുവാന്‍ ഇപ്പോള്‍ ജീവിതം നശിച്ചെന്ന്‌ വിഷാദിക്കുന്നവര്‍ക്ക്‌ പ്രചോദനമാണ്‌

Top