അങ്കമാലി: നൂറ് രൂപ നോട്ടുകള്‍ കൈയില്‍ ലഭിക്കുമ്പോള്‍ സൂക്ഷിക്കുക. അച്ചടിതകരാര്‍ സംഭവിച്ച നോട്ടുകളും പുറത്തിറങ്ങിയിട്ടുണ്ട്. ബാങ്കില്‍ നിന്നും ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തില്‍ അച്ചടി തകരാറുള്ള നോട്ടുകളും ലഭിച്ചു. മൂന്ന് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന മറ്റൊരു നോട്ടുമാണ് ലഭിച്ചത്. എളവൂര്‍ പാലമറ്റത്ത് അറയ്ക്കലാന്‍ എ.ഡി.വില്‍സനാണ് നിര്‍മാണ തകരാറുള്ള നോട്ടുകള്‍ ബാങ്കില്‍ നിന്നും ലഭിച്ചത്. ഒരു നോട്ടിന്റെ ഒരേ വശത്ത് മൂന്നിടത്ത് നൂറ് എന്ന് അക്കത്തില്‍ എഴുതിയിട്ടുണ്ട്. മൂന്നിടത്ത് അശോക ചക്രവുമുണ്ട്. നിര്‍മാണ തകരാറുള്ള നോട്ടുകള്‍ ശേഖരിക്കുന്ന ഷൈജു കുടിയിരിപ്പിലിന് ഈ നോട്ടുകള്‍ കൈമാറി. കേരള ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി അംഗം കൂടിയാണ് ഷൈജു. ഇത്തരത്തില്‍ അച്ചടി തകരാറുള്ള നാനൂറോളം നോട്ടുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.



