കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിന്റെ മുകളില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മിഥുന്‍ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിളന്തറ സ്വദേശിയാണ് മിഥുന്‍. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീഴുകയായിരുന്നു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകവേയാണ് അപകടം ഉണ്ടായത്. ഇവിടെ വൈദ്യുതി ലൈന്‍ വളരെ താഴ്ന്നാണ് പോയിരുന്നത്. ഇത് ഉയര്‍ത്തണെന്ന ആവശ്യം ഉന്നയിച്ചിട്ടും അത് നടന്നിരുന്നില്ല. ഇതോടെ സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.


