പതിനഞ്ചു ലക്ഷത്തിന്റെ നിരോധിത മയക്കുമരുന്ന് കടത്ത് ; കാസർകോഡ് സ്വദേശി അറസ്റ്റിൽ

തിരൂർ :
കാസർകോഡ് മഞ്ചേശ്വരം അൻസീന മൻസിലിൽ ഇദ്ധീൻ കുഞ്ഞു മകൻ അൻസാർ (30) സഞ്ചരിച്ച കാറിൽ നിന്നാണ് നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ് ഓയിൽ, എംഡി എം എ എന്നിവ പിടികൂടിയത്. ബുധനാഴ്ച
പുലർച്ചെ തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും അരിക്കാട് റോഡിൽ പടിഞ്ഞാക്കരയിൽ വെച്ച് തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ അകടകരമായി വന്ന കാർ തട്ടി അപകടം നടന്ന വിവരത്തെ തുടർന്ന് തിരൂർ പോലീസ് എത്തി കാർ പരിശോധിച്ചതിനെ തുടർന്നാണ് കാറിൽ നിന്നും 15,00,000 ലക്ഷത്തിലധികം രൂപാ വിലവരുന്ന മയക്കുമരുന്നുകൾ കണ്ടെടുത്തത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും, കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, ആർക്ക് വിൽപ്പന നടത്താൻ കൊണ്ടു വന്നതാണെന്നും അന്വേഷിച്ചു വരികയാണെന്നും തിരൂർ എസ് ഐ ജലീൽ കറുത്തേടത്ത് അറിയിച്ചു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

Top