പതിനഞ്ചു മിനിറ്റ് നീണ്ട ലിപ് ലോ്ക്ക്; ബേഫ്രിക്കയുടെ പ്രതീക്ഷയിൽ ആരാധകൻ

സിനിമാ ഡെസ്‌ക്

പതിനഞ്ചു മിനിറ്റ് നീണ്ടു നിൽക്കുന്ന ലിപ് ലോക്ക്..! ബോളിവുഡ് സിനിമയുടെ ചരിത്രത്തിൽ ആദ്യമായി റെക്കോർഡ് ലിപ്പ്‌ലോക്കുമായാണ് രൺവീർ സിങ്ങിന്റെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങുന്നത്. രൺവീർ സിംഗിന്റെ ലിപ്‌ലോക്ക് ചിത്രവുമായാണ് ബോളിവുഡ് ചിത്രം ബേഫിക്രെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വാണി കപൂറാണ് രൺവീർ സിംഗിന്റെ നായികയായി എത്തുന്നത്. ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

benfia

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,നിർമ്മാണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് ആദിത്യ കപൂർ സംവിധാന രംഗത്തേക്ക് മടങ്ങിവരുന്നത്. വിശാൽ ശേഖറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ക്രിസ്തുമസ് റിലീസായി ചിത്രം പുറത്തിറങ്ങിമെന്നാണ് റിപ്പോർട്ടുകൾ.

Top