കർണ്ണാടകയിൽ പാലം വലിച്ച എംഎൽഎമാർ പെരുവഴിയിൽ..!! ബിജെപി തിരിഞ്ഞു നോക്കുന്നില്ല..!! അയോഗ്യരായതിനാൽ പണിയൊന്നുമില്ലാതായി

ബംഗലുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ജനതാദള്‍ മന്ത്രിസഭയെ ഭരണത്തില്‍ നിന്നും വലിച്ചിറക്കിയ വിമത എംഎല്‍എമാര്‍ ഊരാക്കുടുക്കിലായി. തങ്ങളെ തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലെന്നാണ് 17 എംഎൽഎമാരും വിലപിക്കുന്നത്. കര്‍ണാടകയില്‍ പുതിയതായി ബിജെപി അധികാരത്തില്‍ ഏറിയെങ്കിലും കാര്യം കഴിഞ്ഞപ്പോള്‍ തങ്ങളെ തള്ളി എന്നാണ് ഇപ്പോള്‍ വിലപിക്കുന്നത്.

കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും എംഎല്‍എ മാരായിരുന്നവര്‍ എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി കസേരയില്‍ നിന്നും വലിച്ചിറക്കാന്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെയാണ് ബിജെപിയെ സഹായിച്ചത്. ഇതോടെ വിമത എംഎല്‍എ മാര്‍ വിപ്പ് ലംഘിച്ചതിനെ തുടര്‍ന്ന സ്പീക്കര്‍ ഇവരെ അയോഗ്യരാക്കുകയും ചെയ്തു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെങ്കിലും പരമോന്നത കോടതി കേസ് പരിഗണിക്കാത്തത് എട്ടിന്റെ പണിയായി മാറിയിരിക്കുകയാണ്. എംഎല്‍എ സ്ഥാനം അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണനയ്ക്ക് എടുക്കാത്തതും മൂലം ഇപ്പോള്‍ പണിയൊന്നുമില്ലാതായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്വാസ പ്രമേയത്തിന് മുമ്പ് ഇവരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രലോഭിപ്പിച്ച് അകറ്റിയ ബിജെപി നേതാക്കളാകട്ടെ ഇപ്പോള്‍ ഇവരുടെ വഴിക്കു പോലും വരുന്നുമില്ല. യെദ്യൂരപ്പ അധികാരത്തില്‍ കയറും വരെ ബിജെപിയുടെ ദേശീയനേതാക്കളും സംസ്ഥാന നേതാക്കളുമെല്ലാം കൈവെള്ളയില്‍ കൊണ്ടു നടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെ മരുന്നിന് പോലും കാണാനില്ലെന്നും അവരുമായി കൂടിക്കാഴ്ച നടത്തുന്നത് ഏറെ ദുഷ്‌ക്കരമായ കാര്യമാണെന്നുമാണ് വിമതരുടെ കണ്ടെത്തല്‍.

സ്വന്തം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും എതിര്‍പാര്‍ട്ടിയില്‍ അംഗീകാരം ഇല്ലാതാകുകയും ചെയ്തതോടെ പോയ എംഎല്‍എ സ്ഥാനം സുപ്രീംകോടതിയെ കൊണ്ടു തിരിച്ചുപിടിച്ചെടുക്കാനുള്ള കഠിന ശ്രമത്തിലാണ് ഇവര്‍. രാജി വെച്ച് ഒരു മാസമായി പണിയില്ലാതെ വീട്ടിലിരിപ്പ് ആയതോടെ കൂടുതല്‍ അഭിഭാഷകരെ വെച്ച് സുപ്രീംകോടതിയെ സമീപിച്ച് ഹര്‍ജി എടുപ്പിക്കാനുള്ള ശ്രമത്തിലാണ്. ജൂലൈ 26 നായിരുന്നു യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണാടകാ മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 16 എംഎല്‍എ മാര്‍ രാജി വെച്ചതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. വോട്ടെടുപ്പില്‍ നിന്നും ഇവര്‍ വിട്ടു നിന്നതോടെ സര്‍ക്കാര്‍ നിലംപതിക്കുകയും ബിജെപി വരികയുമായിരുന്നു.

Top