ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാവ്; മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി യുവതി

ജിമ്മില്‍ വ്യായാമത്തിനിടെ ആക്രമിക്കാനെത്തിയ ആളെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി യുവതി.

ഫ്‌ളോറിഡയിലെ ഹില്‍സ്ബറോ കൗണ്ടിയിലുള്ള ടാംപയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഷാലി ആല്‍മ എന്ന യുവതിയാണ് അക്രമിയെ മല്‍പ്പിടുത്തത്തിലൂടെ വീഴ്ത്തിയത്. യുവതി ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോള്‍ മുമ്പ് കണ്ടിട്ടുള്ളയൊരാള്‍ വാതില്‍ തുറന്നു വരുന്നത് കാണുന്നത്. സേവ്യര്‍ തോമസ് എന്നയാളാണ് അകത്തേക്കു വരുന്നത്.

അസ്വഭാവികത തോന്നാത്തിനാല്‍ യുവതി വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, അകത്തു കയറിയ സേവ്യര്‍ പിന്നാലെ ചെന്ന് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, കുതറി മാറിയ യുവതി മല്‍പ്പിടുത്തത്തിലൂടെ സേവ്യറെ കീഴ്‌പ്പെടുത്തുന്നതുമാണ് വീഡിയോയിൽ.

Top