സഹോദരങ്ങളുടെ ശാരീരിക ബന്ധത്തെക്കുറിച്ച് ഉപന്യാസം; സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ നല്‍കാനും നിർദ്ദേശം, പാക്ക് സര്‍വകലാശാലയ്‌ക്കെതിരേ പ്രതിഷേധം ശക്തം

ഇസ്ലാമാബാദ്: സഹോദരനും സഹോദരിയും തമ്മിലുള്ള ശകരീരിക ബന്ധത്തെക്കുറിച്ച് വിവരിക്കാനാവശ്യപ്പെട്ട് പാക്കിസ്താനിലെ ഒരു സര്‍വകലാശാലയുടെ ചോദ്യ പേപ്പര്‍.

ചോദ്യ പേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമാകുകയായിരുന്നു. സര്‍വകലാശാലയുടെ ചാന്‍സലറിനെയും വൈസ് ചാന്‍സലറിനെയും ചോദ്യം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹോദരങ്ങളായ ജൂലി, മാര്‍ക്ക് എന്നീ സഹോദരങ്ങള്‍ മുനകരുതലുകള്‍ എടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പാരഗ്രാഫ്. ഇതേക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു? അവരുടെ ശാരീരിക ബന്ധം ശരിയായ നടപടിയാണോ എന്നതായിരുന്നു ചോദ്യങ്ങള്‍. സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ നല്‍കാനും, കുറഞ്ഞത് 300 വാക്കുകള്‍ വേണമെന്നുമാണ് പറഞ്ഞിരുന്നത്.

ഡിസംബറില്‍ ബാച്ചിലര്‍ ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ബിഇഇ) വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യമുണ്ടായത്.

ഇസ്ലാമാബാദ് ആസ്ഥാനമായുള്ള കോംസാറ്റ്‌സ് യൂണിവേഴ്‌സിറ്റി നടത്തിയ പരീക്ഷയിലാണ് വിചിത്രമായ ചോദ്യം ചോദിച്ചത്.

Top