അബോർഷനോടും മരുന്നിനോടും നോ പറയൂ; സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് അറിയാം…

ദമ്പതികളില്‍ മിക്കവരും കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞു വേണ്ട. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മതിയെന്നാണ് തീരുമാനമെടുക്കാറുള്ളത്.

അതുകൊണ്ടു തന്നെ ഗര്‍ഭം വേണ്ടെന്നും അത് ഒഴിവാക്കാനുമുള്ള മാര്‍ഗങ്ങള്‍ നോക്കും. ഇതിനാവശ്യമായ ഗുളികകളും ലഭ്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, സ്വാഭാവിക ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ മനസിലാക്കിയാല്‍ ദമ്പതികള്‍ക്ക് അനാവശ്യ ഗര്‍ഭധാരണവും കൃത്രിമ അബോര്‍ഷനുകളും ഒരു പരിധിവരെ തടയാം.

സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

കൃത്യമായ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍, അതായത് 28-31 ദിവസം ദൈര്‍ഘ്യമുള്ള ചക്രമാണെങ്കില്‍, ഏകദേശം 14-ാമത്തെ ദിവസമായിരിക്കും ഓവുലേഷന്‍ (അണ്ഡവിസര്‍ജനം) നടക്കുന്നത്. ഈ ദിവസം ഗര്‍ഭധാരണത്തിന് സാധ്യതയുള്ളതിനാല്‍ ഓവുലേഷന്റെ അന്നും അതിനോടടുപ്പിച്ചുള്ള ദിവസങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഉചിതം.

ബീജം ഗര്‍ഭാശയത്തിന്റെ അകത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ 3-4 ദിവസം വരെ ജീവനുള്ളതായിരിക്കും. എന്നാല്‍ അണ്ഡം പുറത്തേക്ക് വന്നാല്‍ 24 മണിക്കൂര്‍ മാത്രമേ കാര്യക്ഷമമായി ഇരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഓവുലേഷന്റെ നാല് ദിവസം മുമ്പും ശേഷവും സെക്‌സ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഓവുലേഷന്‍

ശരീരത്തില്‍ ഉണ്ടാവുന്ന ചില വ്യത്യാസങ്ങള്‍ നോക്കി ഒരു സ്ത്രീക്ക് ഓവുലേഷന്‍ നടക്കുന്ന ദിവസം കണ്ടെത്താം. ഈ സമയങ്ങളില്‍ യോനീസ്രവത്തിന്റെ കട്ടി കൂടുതലാകുകയും ശരീരതാപനില കൂടുകയും ചെയ്യുന്നു. ഇത്തരം സമയങ്ങളില്‍ സെക്‌സ് ഒഴിവാക്കാം.

സെയ്ഫ് പിരീഡ്?

ആര്‍ത്തവചക്രത്തിലെ 1-9 ദിവസങ്ങളും, 20-28 വരെയുള്ള ദിവസങ്ങളിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഈ ദിവസങ്ങളാണ് ഒരു സ്ത്രീയുടെ ‘സെയ്ഫ് പിരീഡ്. ക്രമം തെറ്റിയ ആര്‍ത്തവമാണെങ്കില്‍ ഈ പറഞ്ഞ കലണ്ടര്‍ രീതി പ്രായോഗികമല്ല.

പ്രസവത്തിനുശേഷം മിക്ക സ്ത്രീകളിലും ആറ് മാസം വരെ ആര്‍ത്തവമുണ്ടാകാറില്ല. ഈ സമയത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍, മുലയൂട്ടാത്ത സ്ത്രീകള്‍ക്ക് ഇതു ബാധകമല്ല.

Top