സമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ആഭരണങ്ങൾ തട്ടിയെടുക്കുന്ന യുവാവും പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ഒളിച്ചോടിയ യുവതിയും പിടിയിൽ

മലപ്പുറം: സമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട ആഭരണങ്ങൾ തട്ടിയെടുക്കുന്ന പ്രതിയും രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം  ഒളിച്ചോടിയ യുവതിയും വളാഞ്ചേരി പോലീസിന്റെ പിടിയിൽ. പ്രതിക്കും ഭാര്യയും രണ്ടു മക്കളുമുണ്ട്.

തിരുവനന്തപുരം കാരോട് സ്വദേശി ജോണി, വളാഞ്ചേരി സ്വദേശിയായ യുവതിയെയുമാണ് എസ്എച്ച്ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിനാണ് ജോണിയോടൊപ്പം യുവതി പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.  ഇവരെയും തിരുവനന്തപുരത്തുനിന്നാണ് പിടികൂടിയത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വഴിയാണ് പ്രതിയോടൊപ്പം യുവതി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

വിവാഹം കഴിച്ച സ്ത്രീകളെ പരിചയപ്പെട്ട് അവരിൽ നിന്ന് ആഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് രീതി. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പ്രതി വഞ്ചിച്ചതായതായി  കണ്ടെത്തി. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top