ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാക്കിസ്താനിൽ ഹിന്ദു മതവിശ്വാസിയായ ഡോക്ടറെ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയില്‍ ഹിന്ദു മതവിശ്വാസിയായ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

കറാച്ചി മെട്രോ പൊളിറ്റന്‍ കോര്‍പ്പറേഷനിലെ മുന്‍ ഹെല്‍ത്ത് ഡയറക്‌റും നേത്രരോഗ വിദഗ്ധനുമായ ഡോ. ബിര്‍ബല്‍ ഗെനാനിയാണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലയാരി അതിവേഗ പാതയ്ക്ക് സമീപത്താണ്   ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായത്.

ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ  അജ്ഞാതന്‍ ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഡോ. ബിര്‍ബല്‍ ഗെനാനിയുടെ സഹായിയായ ലേഡി ഡോക്ടര്‍ക്കും ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു.

 

Top