സ്ത്രീധനം വേണം, ബൈക്ക് വാങ്ങി നൽകണം; ഭാര്യയെ മർദ്ദിക്കുന്നത് തടയാനെത്തിയ അമ്മായിയമ്മയുടെ മൂക്ക് ഇടിച്ചു തകർത്ത  മരുമകൻ അറസ്റ്റിൽ

നെടുമങ്ങാട്: ഭാര്യയെയും ഭാര്യ മാതാവിനേയും മർദ്ദിച്ച് ഭാര്യാ മാതാവിന്‍റെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.

നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷെഹി(41)നെയാണ് നെടുമങ്ങാട് സിഐ എസ്. സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെയായിരുന്നു സംഭവം. ഇയാൾ ഭാര്യ ആശയെ(33) സ്ത്രീധനത്തിന്‍റെ പേരിൽ മർദ്ദിക്കുന്നത് തടയാനെത്തിയ ആശയുടെ അമ്മ കെസിയ(65)യുടെ മൂക്കിന് ഇടിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത്  ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2013 ഏപ്രിൽ 16 നായിരുന്നു ഷെഹിനും ആശയും വിവാഹിതരായത്. വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ  തനിക്ക് സ്ത്രീധനം ലഭിച്ചില്ലെന്നും  ബൈക്ക് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭാര്യ ആശയുമായി വഴക്ക് തുടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Top