പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചു, യുവതിക്കെതിരെ കേസ് 

ആലപ്പുഴ:പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ചെങ്ങന്നൂരിൽ  സ്വകാര്യ ആശുപത്രിയിൽ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കായി എത്തിയ യുവതിയിൽ നിന്ന് രോഗ വിവരങ്ങൾ മനസ്സിലാക്കുന്നതിനിടെ യുവതി രാവിലെ വീട്ടിൽ വച്ച് പ്രസവിച്ചതാണെന്നും കുട്ടിയെ കുളിമുറിയിൽ ബക്കറ്റിൽ ഇട്ടിട്ടുള്ളതുമായി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്ങന്നൂർ ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിൽ പെട്ടെന്ന് പെൺകുട്ടിയുടെ കോട്ടയിൽ ഉള്ള വീട്ടിൽ എത്തി പരിശോധിക്കുന്ന സമയം കുളിമുറിയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് തുറന്ന് നോക്കിയതിൽ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 1.3 Kg മാത്രം തൂക്കമുള്ള ആൺകുട്ടിയെ പെട്ടെന്ന് തന്നെ ചെങ്ങന്നൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.

പിന്നീട് ആറന്മുള പോലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടിയിട്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് , നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറന്മുള പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സി കെ മനോജ് ,എസ് ഐ അലോഷ്യസ് ,ഹരീന്ദ്രൻ ,എഎസ് ഐ ജയകുമാർ ,SCP0 സലിം , CPO ഫൈസൽ , മനു ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ SI അഭിലാഷ് അജിത് ഖാൻ,ഹരീഷ് ജിജോ സാം എന്നിവർ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.

Top