അച്ഛന്റെ വിയോഗമറിയാതെ അച്ഛന്‍ തരുന്ന പിറന്നാള്‍ സമ്മാനവും കാത്ത് മകള്‍ കീര്‍ത്തി; മനുമോഹന്‍ വീട്ടില്‍ നിന്നിറങ്ങിയത് ബാങ്കില്‍ പോകാന്‍ 

ചൂരക്കോട്: മരക്കൊമ്പ് ഒടിഞ്ഞു വീണ് മനുമോഹന്‍ മരിച്ചത് അറിയാതെ അച്ഛന്‍ തരുന്ന പിറന്നാള്‍ സമ്മാനവും കാത്തിരിക്കുകയായിരുന്നു മൂത്ത മകള്‍ കീര്‍ത്തി. ബാങ്കില്‍ പോകാനായാണ് മനുമോഹന്‍ വീട്ടില്‍ നിന്നിറങ്ങിയത്. അത് ഒരിക്കലും തിരിച്ച് വരാത്ത യാത്രയാണെന്ന് ആരും കരുതിയില്ല.

എല്ലാത്തവണയും മക്കളുടെ പിറന്നാളിന് ചെറിയ രീതിയില്‍ മനു ആഘോഷം നടത്താറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഇത്തവണയും അതിന് മാറ്റം വരുത്താതെ മകളുടെ പിറന്നാളിന് സമ്മാനം നല്‍കുമെന്ന് വാക്ക് നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേനല്‍ മഴയ്ക്ക് മുന്നോടിയായി വീശിയടിച്ച ശക്തമായ കാറ്റില്‍ കളത്തട്ട് ജങ്ഷന് സമീപം മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മനു മോഹന്‍ മരിച്ചത്. മരം വീണ് തല്‍ക്ഷണം മരിക്കുകയായിരുന്നു.

Top