ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66 വാടാനപ്പള്ളി തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്‍റെ മകൻ റിസ്വാ(25)നാണ്  മരിച്ചത്. രാത്രിയിലായിരുന്നു അപകടം. യുവാവ് സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

മറ്റു വാഹനങ്ങളെ മറികടന്ന് വന്ന ബൈക്ക് എതിരെ വന്നിരുന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന തളിക്കുളം, വളാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പരിക്കുകളോടെ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തളിക്കുളം ആംബുലൻസ് പ്രവർത്തകരും, 108 കനിവ് ആംബുലൻസ് പ്രവർത്തകരുമാണ് അപകടത്തിൽപെട്ടവരെ ആശുപത്രികളിൽ എത്തിച്ചത്. റിസ്വാന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Top