ഭർത്താക്കന്മാർ ഗൾഫിലായ സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തി; ഇരുപത്തിരണ്ടുകാരൻ പിടിയിൽ

സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ ഇരുപത്തിരണ്ടുകാരൻ പോലീസ് പിടിയിൽ.​കി​ഴ​ക്ക​ഞ്ചേ​രി മൂ​ല​ങ്കോ​ട് നെ​ല്ലി​ക്കോ​ട് വീ​ട്ടി​ൽ എ​ൻ.​എ.​അ​ബ്ദു​ൾ റ​സാ​ഖ് നെയാ​ണ് കഴിഞ്ഞദിവസം പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഭർത്താക്കന്മാർ ഗൾഫിലായ സ്ത്രീകളായിരുന്നു റസാഖിന്റെ ഇരകൾ.അവരുടെ ഫോൺ നമ്പറുകൾ കണ്ടെത്തി രാത്രികാലങ്ങളിൽ വിളിച്ചു അശ്ലീല സംഭാഷണം നടത്തുകയാണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോഷ്ടിച്ച ഫോണുകളിൽ നിന്നാണ് റസാക്ക് സ്ത്രീകളെ ഫോൺ വിളിച്ചിരുന്നത്. അതും വ്യാജപ്പേരുകളിൽ. ഇത്തരത്തിൽ നൂറോളം പേരുമായി പ്രതി സംസാരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Top