2021ല്‍ ബഹിരാകാശത്ത് സ്ത്രീ പ്രവേശനത്തിന് ഇന്ത്യ: മൂന്ന് യാത്രക്കാര്‍, ഏഴ് ദിവസം

ന്യൂഡല്‍ഹി: 10,000 കോടി രൂപ ചെലവില്‍ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭാ അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2022നകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഏതാണ്ട് ഏഴ് ദിവസത്തോളം ബഹിരാകാശത്ത് ചെലവഴിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. 2022ന് മുമ്പ് പദ്ധതി യാഥാര്‍ത്ഥ്യവത്കരിക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാര്‍. 2021 ഡിസംബറില്‍ ലോകം ക്രിസ്മസും പുതുവര്‍ഷ വരവും ആഘോഷിക്കുമ്പോള്‍ ഇന്ത്യ ബഹിരാകാശത്ത് ഒരു യുവതി ഉള്‍പ്പെടെ മൂന്ന് സഞ്ചാരികളെ അയച്ച് ഒരു ചരിത്രത്തിന്റെ തിരുപ്പിറവി കൊണ്ടാടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് 3ലാണ് മൂന്ന് ഇന്ത്യാക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സ്പേസ് സെന്ററില്‍ നിന്നായിരിക്കും വിക്ഷേപണം. മനുഷ്യനെ അയയ്ക്കുന്നതിന്റെ ഭാഗമായി ഒന്നര വര്‍ഷത്തിനകം മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും നടത്തും. ആദ്യത്തെ രണ്ട് പരീക്ഷണങ്ങള്‍ ആളില്ലാതെയും അതിന് ശേഷം മനുഷ്യനെ ഉപയോഗിച്ചുമായിരിക്കും പരീക്ഷണം. ഇന്ത്യന്‍ സാങ്കേതിക വിദ്യ മാത്രം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ആവശ്യമെങ്കില്‍ റഷ്യയുടെ സഹായം തേടും. ഗംഗായാനിലൂടെ ബഹിരാകാശത്ത് എത്തുന്ന യാത്രികനെ ‘വ്യോമനോട്‌സ്’ എന്നാണ് അറിയപ്പെടുക.

2018ലാണ് മനുഷ്യയെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെ പറ്റി ഐ.എസ്.ആര്‍.ഒ ആലോചിക്കുന്നത്. എന്നാല്‍ തുടരെയുണ്ടായ പരീക്ഷണ പരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയെ അവതാളത്തിലാക്കി. എന്നാല്‍ പിന്നീട് പദ്ധതിക്ക് ചിറക് മുളയ്ക്കുകയായിരുന്നു. ഇതിനിടയില്‍ 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം തിരിച്ചിറക്കുന്നതിലും ഐ.എസ്.ആര്‍.ഒ വിജയിച്ചു. നിലവില്‍ ഉപഗ്രഹ വിക്ഷേപണത്തില്‍ മറ്റ് രാജ്യങ്ങളെ കവച്ച് വയ്ക്കുന്ന രീതിയിലുള്ള സാങ്കേതിക വിദ്യയും റോക്കറ്റുകളും ഇന്ത്യയ്ക്ക് സ്വന്തമാണ്.

Top