മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; മികച്ച നടിയ്ക്കുള്ള ദേശിയ അവാര്‍ഡെത്തുന്നത് പതിനാല് വര്‍ഷത്തിനുശേഷം; മലയാളം തിളങ്ങുന്നു സുരഭിയിലൂടെ

കൊച്ചി: എട്ട് ദേശിയ പുരസ്‌ക്കാരങ്ങള്‍ നേടി മലയാള സിനിമ ദേശിയ സിനിമാ അവാര്‍ഡില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അഭിമാനമാകുന്നത് മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്‌ക്കാരം മലയാളത്തെ തേടിയെത്തിയത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മിന്നാമിനുങ്ങിലെ മികച്ച പ്രകടനത്തിലൂടെ സുരഭിയാണ് കേരളക്കരയ്ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ചിരിക്കുന്നത്.

2003ല്‍ മീരാ ജാസ്മിനാണ് പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ അവസാനം നേടിയ മലയാളി.

1968ല്‍ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് മികച്ച നടിക്കുള്ള ആദ്യ പുരസ്‌കാരം മലയാളത്തില്‍ എത്തിക്കുന്നത്. പിന്നീട് 1972ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു.

പിന്നീട് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ 1986ല്‍ മോനിഷയും, 1993ല്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

Latest
Widgets Magazine