സുരഭി തോല്‍പ്പിച്ചത് ഐശ്വര്യാറായിയെ; വിനായകന്‍ പിന്നിലായത് രണ്ട് വോട്ടിന്; മികച്ച നടനുള്ള അവസാന റൗണ്ടില്‍ അക്ഷയ്കുമാറും മോഹന്‍ലാലും മാത്രം

താരസുന്ദരി ഐശ്വര്യ റായിയെ ഏകപക്ഷീയമായി മാറി കടന്നാണ് സുരഭി ദേശീയ അവാർഡ് കരസ്ഥമാക്കിയത്. വോട്ടിങ്ങിലൂടെ വിനായകൻ അവസാന റൗണ്ടിൽ സഹനടൻ സ്ഥാനത്തു നിന്ന് പുറത്താവുകയും ചെയ്തു. മികച്ച നടനുള്ള അവസാന റൗണ്ടില്‍ പരിഗണിച്ചതു അക്ഷയ്കുമാറിനെയും മോഹന്‍ലാലിനെയും മാത്രം.

സുരഭി അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ പൂര്‍ത്തിയായ ഉടന്‍തന്നെ ഇതായിരിക്കും മികച്ച നടിയെന്നു 12 അംഗ ജൂറിയിലെ 11 പേരും പറഞ്ഞിരുന്നു. ഒരാള്‍ മാത്രം ഐശ്വര്യ റായിക്ക് സരബ്ജിത് എന്ന സിനിമയ്ക്കു അവാര്‍ഡു നല്‍കണം എന്നഭിപ്രായപ്പെട്ടു. എന്നാല്‍ 11 പേരും ഒരുമിച്ചു നിന്നതിനാല്‍ ഐശ്വര്യ റായിക്കു ജൂറി പരാമര്‍ശം പോലും കിട്ടിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മികച്ച നടനായി പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്ന ആമീര്‍ഖാന്‍ നേരത്തെ നല്‍കിയ അഭിമുഖത്തില്‍ താന്‍ അവാര്‍ഡില്‍ വിശ്വസിക്കുന്നില്ലെന്നും സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹിന്ദിയിലെ ഒരു ജനകീയ അവാര്‍ഡില്‍ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും അതു വാങ്ങാനെത്തിയിരുന്നില്ല. രാഷ്ട്രപതിയുടെ പേരില്‍ നല്‍കുന്ന പ്രമുഖ ബഹുമതി ആമീര്‍ഖാനെപ്പോലുള്ള ഒരാള്‍ നിരസിക്കുന്നതു ഒഴിവാക്കാന്‍ ജൂറി തീരുമാനിച്ചു. അക്ഷയ്കുമാറിന്റെ എയര്‍ലിഫ്റ്റ് എന്ന സിനിമയാണ് അദ്ദേഹത്തിനു മികച്ച നടനുള്ള ബഹുമതി എളുപ്പമാക്കിയത്. എന്നാല്‍ ഒരു സിനിമയെ അവാര്‍ഡില്‍ രേഖപ്പെടുത്തൂ എന്നുള്ളതിനാല്‍ രണ്ടാമത്തെ സിനിമയായ രുസ്തം മാത്രം രേഖപ്പെടുത്തിയെന്നു മാത്രം.

തെലുങ്ക് , കന്നഡ സിനിമയില്‍നിന്നുള്ളവരാണ് മോഹന്‍ലാലിനെ തികച്ചും അപ്രതീക്ഷിതമായി പിന്തുണച്ചത്. അതോടെയാണ് ജൂറി സംയുക്തമായി പ്രത്യേക പരാമര്‍ശം നല്‍കാന്‍ തീരുമാനിച്ചത്. മലയാളത്തിലെ ഒരു സിനിമയും മികച്ച സിനിമയ്ക്കുള്ള ബഹുമതിക്കായി പരിഗണിച്ചില്ല. നാലു ബംഗാളി സിനിമയും ആറു മറാഠി സിനിമയും രണ്ടു മണിപുരി സിനിമയുമാണു ഇതിനായി പരിഗണിച്ചത്. ഇവയില്‍ പലതും ജൂറി പല തവണ കണ്ടു.

അമ്പരപ്പിക്കുന്ന സിനിമകള്‍ എന്നാണ് ഇവയെക്കുറിച്ചു ജൂറി പറഞ്ഞത്. എന്നാല്‍ ഇവയില്‍ ഒന്നുംതന്നെ നായകനോ നായികയ്‌ക്കോ പ്രാധാന്യമുളള ചിത്രങ്ങള്‍ എന്നു പറയുന്നവ അല്ലായിരുന്നു. എല്ലാവരും തുല്യ വേഷത്തിലെത്തിയവയായിരുന്നു ഈ ചിത്രങ്ങള്‍. അതുകൊണ്ടുതന്നെയാണ് ആ സിനിമകളില്‍നിന്നു ഇത്തരം ബഹുമതിക്കു ആരെയും പരിഗണിക്കാതെ പോയത്.

Top