സമ്പത്തിന്റെ നിയമനം കടുത്ത പ്രതിഷേധം !.. സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യം വിനാകുമെന്ന് ഘടകക്ഷികൾ

തിരുവനന്തപുരം: എ.സമ്പത്തിന്റെ നിയമനം വിവാദമാകുമ്പോഴും സിപിഎം നേതൃത്വം ഇതിനെ വകവെക്കാതെ തങ്ങളുടെ രാഷ്ട്രീയ ലക്‌ഷ്യം നേടിയെടുക്കുന്നതിൽ മുന്നോട്ട് തന്നെയാണ് . കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ സർക്കാർ പ്രതിനിധിയായി എ.സമ്പത്തിനെ നിയമിച്ചതിനു പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് മുന്നിൽ നിൽക്കുന്നത് .എ. സമ്പത്തിനെ കാബിനറ്റ് പദവിയിൽ ഡൽഹിയിൽ നിയമിക്കുന്നത് കേന്ദ്രത്തിൽ നിന്നുള്ള ധനസഹായങ്ങൾ സമയബന്ധിതമായി നേടിയെടുക്കാനെന്നു സംസ്ഥാന സർക്കാർ. റസിഡന്റ് കമ്മിഷണർ ഉണ്ടെങ്കിലും ഉദ്യോഗസ്ഥർക്കു പരിമിതിയുണ്ടെന്നും ആറ്റിങ്ങലിൽ നിന്നു 3 തവണ എംപിയായ സമ്പത്ത് ഡൽഹിയിലുണ്ടാകുന്നതു ഗുണം ചെയ്യുമെന്നുമാണു സർക്കാരിന്റെ നിലപാട്.

ജനവിധിയിൽ തോറ്റയൊരാൾക്കു തൊട്ടുപിന്നാലെ കാബിനറ്റ് പദവി നൽകുന്നതിനോട് ഇടതുമുന്നണിയിൽ തന്നെ ഭിന്നസ്വരങ്ങളുണ്ട്. എന്നാൽ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ഈ അടുത്തകാലത്തു കരസ്ഥമാക്കിയ സിപിഐ അടക്കമുള്ളവർക്ക് അതെല്ലാം ഉള്ളിലടക്കേണ്ടിവരുന്നു. മന്ത്രിസഭാംഗങ്ങളുടെ എണ്ണം കുറച്ചു മാതൃക കാട്ടിയെന്നു സർക്കാർ രൂപീകരണവേളയിൽ അവകാശപ്പെട്ടവരാണ് ഇപ്പോൾ കാബിനറ്റ് പദവികളുടെ കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ കടത്തിവെട്ടിയിരിക്കുന്നത്. അധികാരമേൽക്കുമ്പോൾ ചെലവു ചുരുക്കാനായി 19 മന്ത്രിമാർ മതിയെന്നു തീരുമാനിച്ചിരുന്നെങ്കിലും ഇ.പി. ജയരാജന്റെ രാജിക്കുശേഷം എം.എം.മണിയെ ഉൾപ്പെടുത്തുകയും ജയരാജൻ മന്ത്രിസഭയിലേക്കു തിരിച്ചെത്തുകയും ചെയ്തതോടെ എണ്ണം 20 ആയി ഉയർന്നു. അതിനു പുറമേയാണു കാബിനറ്റ് പദവിയിലെ മറ്റു നാലുപേർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്പത്തടക്കം 19 പേരും തോറ്റതോടെ ഡൽഹിയിൽ കേരളത്തിലെ ഇടതുമുന്നണിയെയും സർക്കാരിനെയും പ്രതിനിധീകരിക്കാൻ ആളില്ലെന്ന വിലയിരുത്തലാണു നിയമനത്തിനു വഴിതെളിച്ചത്. യുഡിഎഫിനു 19 എംപിമാരുണ്ട്. ബിജെപിക്കു കേന്ദ്രമന്ത്രി വി. മുരളീധരനടക്കം മൂന്നു രാജ്യസഭാംഗങ്ങളും. സിപിഎമ്മിനും രാജ്യസഭാംഗങ്ങളുണ്ടെങ്കിലും ഈ നിലയിൽ പ്രവർത്തിക്കാൻ കഴിയാവുന്നവരായി അവരെയാരെയും പാർട്ടിയോ സർക്കാരോ കാണുന്നില്ല.

Top