കുഞ്ഞിനെ ഞങ്ങള്‍ക്ക് വേണം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആന്‍ലിയയുടെ പിതാവ്

കൊച്ചി: ആന്‍ലിയയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഒഴിയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. മകളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് കുടുംബം. അതേസമയം ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ് ഹൈജിനസ്. ജസ്റ്റിന്റെ വീട്ടിലുള്ള കുഞ്ഞിന് തിരികെ കിട്ടാനും നടപടികളെടുക്കും. ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ആരോപണം.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിലുള്ള ആന്‍ലിയയുടെ പിതാവില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ക്രൈംബ്രാഞ്ച് മൊഴിയെടുത്തില്ല. കേസില്‍ പ്രതിയായ ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഇത് വരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ആദ്യഘട്ടത്തില്‍ തന്നെ മകളുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുമ്പോള്‍ വലിയ ആശങ്കയിലാണ് കുടുംബം..

Top