ആന്‍ലിയയുടെ ഓര്‍മകളില്‍ വിതുമ്പി സോഷ്യല്‍മീഡിയ; വിവാഹ ദിനത്തില്‍ അച്ഛനോടൊപ്പം പാടിയ പാട്ട് വൈറല്‍

ആന്‍ലിയ എന്ന പെണ്‍കുട്ടി അച്ഛനോടൊപ്പം കല്യാണനാളില്‍ പാടിയ പാട്ട് വേദനയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് കാണാതായ ശേഷം പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ ഓര്‍മകളെല്ലാം ചര്‍ച്ചയാവുകയാണ്. താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഡയറിയില്‍ വരച്ചുവച്ചതും പൊലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചര്‍ച്ചയാകുന്നു. അന്ന് കല്യാണ നാളില്‍ അച്ഛന്റെയും മകളുടെയും കഥ പറയുന്ന മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ.. എന്ന ഗാനം അച്ഛനോടൊപ്പം പാടുന്ന ആന്‍ലിയയുടെ വീഡിയോയും വാര്‍ത്തയാവുകയാണ്. പിതാവ് തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Top