തള്ളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണില്ല…അംഗത്വം പുതുക്കി നൽകിയില്ല;എന്‍.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെബി ഗണേഷ് കുമാർ പുറത്ത്. മാറ്റേണ്ടവരെ മാറ്റും, പരാതിയുണ്ടെങ്കില്‍ കേസ് കൊടുക്കട്ടെ. എന്‍.എസ്.എസിലെ ജനാധിപത്യത്തെ ചോദ്യം ചെയ്തവര്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ കടുത്ത മറുപടി

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കി നല്‍കിയില്ല. പകരം ബിആര്‍കെ ബാബുവിനെ ഉള്‍പ്പെടുത്തി. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്.നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയെ തള്ളിപ്പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും അങ്ങനെ ചെയ്യാന്‍ തുനിഞ്ഞാല്‍ അവന്റെ അഡ്രസ്സ് പോലും കാണില്ലെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

മുന്‍ മന്ത്രിയും പത്തനാപുരത്തെ പരാജയത്തോടെ മുന്‍ എം.എ.ല്‍.എയുമായി മാറിയ കെ.ബി. ഗണേഷ് കുമാറിനെ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിലെ അപ്രമാദിത്വം വ്യക്തമാക്കുന്ന സുകുമാരന്‍ നായരുടെ വിട്ടുവീഴ്ചയില്ലാത്ത പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഗണേഷ് കുമാറിനെ ഔദ്യോഗികമായി പുറത്താക്കുകയായിരുന്നില്ലെന്നും കാലാവധി കഴിഞ്ഞപ്പോള്‍ അംഗത്വം പുതുക്കി നല്‍കാതിരിക്കുകയായിരുന്നു എന്നുമാണ് പെരുന്നയിലെ നേതൃത്വത്തിന്റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.എസ്.എസില്‍ ജനാധിപത്യമില്ലെന്ന് ആരെങ്കിലും പറയുമോ എന്ന ചോദ്യത്തോടെയാണ് സുകുമാരന്‍ നായര്‍ വിമര്‍ശകരുടെ വായടപ്പിച്ചത്. ജനറല്‍ സെക്രട്ടറിയെ അങ്ങനെ ആര്‍ക്കും തള്ളിപ്പറയാന്‍ പറ്റില്ലെന്നും അതിനുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാറ്റേണ്ടവരെ കൃത്യമായ സമയത്ത് മാറ്റുക തന്നെ ചെയ്യുമെന്നും ഇതില്‍ മുന്‍ മന്ത്രിക്കു എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമപരമായ വഴി തേടാമെന്നും കേസ് കൊടുക്കാമെന്നും സുകുമാരന്‍ നായര്‍ വെല്ലുവിളിച്ചു.

ഈ കടുത്ത നിലപാടോടെ ഗണേഷ് കുമാറിനെ പൂര്‍ണ്ണമായും പെരുന്നയ്ക്ക് പുറത്തുനിര്‍ത്തുകയാണ് എന്‍.എസ്.എസ് നേതൃത്വം ചെയ്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സമുദായ സംഘടനയുടെ തലപ്പത്തുനിന്നും അകറ്റപ്പെടുന്നത് ഗണേഷിന് ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ്.

Top