പ്രണയാര്‍ദ്രമായി ആന്‍ലിയയും ഭര്‍ത്താവ് ജസ്റ്റിനും; വിവാഹ വീഡിയോ

ആന്‍ലിയയുടെ മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ട് മാറിയിട്ടില്ല. ഇതിനിടെയാണ് ഇപ്പോള്‍ ആന്‍ലിയയും ഭര്‍ത്താവും ജസ്റ്റിനുമായുള്ള വിവാഹ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് ആന്‍ലിയയും, കണ്ണില്‍ പ്രണയവുമായി ജസ്റ്റിനുമാണ് വീഡിയോയിലുള്ളത്. അതീവ സുന്ദരിയായാണ് ആന്‍ലിയ വിവാഹ ദിനത്തില്‍ ഒരുങ്ങിയെത്തിയത്. ചിരിച്ചുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ച അവളും അഭിമാനത്തോടെ മകളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിട്ട ഹൈജിനസ് എന്ന പിതാവും പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെയെല്ലാം മനസിലെ വേദനിപ്പിക്കുന്ന കാഴ്ച്ചയാവുകയാണ്. പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണക്കാരെ കണ്ടെത്താനാണ് പിതാവ് ഹൈജിനസ് സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈജിനസിന്റെ നിരന്തമായ ഇടപെടലാണ് ജസ്റ്റിന്റെ കീഴടങ്ങലിലേക്കും മകളുടെ മരണം വാര്‍ത്താ പ്രധാന്യം നേടുന്നതിലേക്കും നയിച്ചത്.ഓഗസ്റ്റ് 25നാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ്ആന്‍ലിയയെ കാണാതാകുന്നത്. ഓഗസ്റ്റ് 28 ന് മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തി. തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ്‌ഹൈജിനസ് പരാതി നല്‍കുകയായിരുന്നു.

Top