നായ ഓടിച്ച വാഹനം കടയിലേക്ക് ഇടിച്ചുകയറി; പിന്നീട് സംഭവിച്ചത്… 

നായ ഓടിച്ച വാഹനം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കടയിലേക്ക് ഇടിച്ച് കയറി നിരവധി നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലായിരുന്നു സംഭവം. കടയില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ സമയമായതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കടയുടെ സമീപമുള്ള ഒരു വ്യാപാരിയുടേതായിരുന്നു വാഹനം. കടയില്‍ നിന്നും സാധനങ്ങള്‍ കയറ്റിയ വാഹനത്തില്‍ നിന്നും ഇയാള്‍ പുറത്തിറങ്ങിയ സമയത്ത് വളര്‍ത്തു നായ വാഹനത്തില്‍ കയറുകയായിരുന്നു. നായയുടെ കാല്‍ അബദ്ധത്തില്‍ ആക്‌സിലറേറ്ററലില്‍ അമര്‍ന്നതോടെ വാഹനം മുന്നോട് പോയി. അമിത വേഗതയിലെത്തിയ വാഹനം കടയിലെ ചില്ലു തകര്‍ത്ത് അകത്തെത്തി നില്‍ക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തില്‍ ആരെയും കണാതെ പരിഭ്രാന്തരാകുന്ന ജീവനക്കാരെയും, എന്താണെന്ന് സംഭവിച്ചതറിയാതെ പുറത്തേക്ക് എത്തി നോക്കുന്ന നായയെയും വീഡിയോയില്‍ കാണാം.

https://www.facebook.com/pearvideocn/videos/1020642834761066/?t=0

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top