കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ പാഞ്ഞ പൊലീസ് ജീപ്പ് ബസിലിടിച്ചു; ഒടുവിൽ പെൺകുട്ടി മരണത്തിന് തന്നെ കീഴടങ്ങി

അയർക്കുന്നം: കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ പാഞ്ഞ പൊലീസ് ജീപ്പ് ബസിലിടിച്ച് അപകടം. മറ്റൊരു കാറിൽ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുമാനൂർ തെക്കേതൊട്ടിയിൽ ടി.എം.സുകുമാരന്റെയും സുധയുടെയും മകളും പ്ളസ് വൺ വിദ്യാർഥിനിയുമായ ടി.എസ്.അതുല്യമോളാണ് (16) മരിച്ചത്. ഇന്നലെ നാലു മണിക്കു മീനച്ചിലാറ്റിലെ കല്ലുങ്കൽകടവിൽ ബന്ധുക്കളായ കുട്ടികൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അതുല്യ. മുങ്ങിത്താണ പെൺകുട്ടിയെ കൂടി നിന്നവർ രക്ഷപ്പെടുത്തുകയും വിവരം അറിഞ്ഞെത്തിയ പൊലീസ് കുട്ടിയുമായി ജീപ്പിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ബസിന്റെ പിന്നിൽ ഇടിച്ച് ജീപ്പിന്റെ മുൻവശം തകർന്നു. തുടർന്ന് പെൺകുട്ടിയെ വാരിയെടുത്തു ഡ്രൈവർ നെവി ഒരു കാറിൽ കയറ്റുകയും ഈ കാറിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും അതുല്യ മരിക്കുകയുമായിരുന്നു.

Top