മലയാളിയുടെ ‘’വവ്വാൽ ക്ലിക്ക്’ അയർലൻഡിലും !..

ഡബ്ലിൻ :ഒരൊറ്റ ക്ലിക്ക് കൊണ്ട് ജീവിതം മാട്ടിമറിച്ച വിഷ്ണുവെന്ന സാഹസികനായ അർപ്പണബോധമുള്ള ഫോട്ടോഗ്രാഫറെ അനുകരിച്ച് ‘വവ്വാൽ ക്ലിക്ക് ‘അയർലന്റിലും .ഡബ്ലിന്‍ റാത്തോത്തിലെ പത്തനംതിട്ട മൈലപ്രക്കാരനായ ഗീവര്‍ഗീസ് ജോര്‍ജ് എന്ന പ്രിന്‍സ് ആണ് ഇത്തരമൊരു യൂറോപ്യൻ സാഹസം നടത്തിയത് . നവ വധൂവരന്മാരുടെ വ്യത്യസ്തമായ ചിത്രമെടുക്കാൻ വവ്വാലുപോലെ മരത്തിൽ കാമറയുമായി തൂങ്ങിക്കിടക്കുന്ന ഫൊട്ടോഗ്രഫറുടെ അഭ്യാസപ്രകടനമായിരുന്നു സമൂഹമാധ്യമങ്ങളിലും ഒടുവിൽ ബിബിസിയിലും വാർത്തയായി വൈറലായത്.കേരളത്തിലെ വിഷ്ണുവെന്ന മലയാളി ഫോട്ടോഗ്രാഫർ നവ വധൂവരന്മാരുടെ ഫോട്ടോ ആണ് എടുത്തതെങ്കിൽ ‘സായിപ്പിന്റെ നാട്ടിലെ വവ്വാൽ ഷോട്ട് ഫസ്റ്റ് ഹോളി കമ്യുണിയനായിരുന്നു..അയർലണ്ടിൽ കൗണ്ടി ടിപ്പററിയിൽ കോൾമേൽ താമസക്കാരായ സാജൻ വർഗീസ് ജോസഫൈൻ ദമ്പതികളുടെ മകൾ റോസ് ഇസബെൽ റോസിന്റെ ആദ്യകുർബാനക്കാണ് ‘അയർലന്റിലെ ഗീവർഗീസ് ഫോട്ടോഗ്രാഫിയുടെ നടത്തിപ്പുകാരൻ പ്രിൻസ് വവ്വാൽ ഷോട്ട് ‘എടുത്തത് .

അയര്‍ലണ്ടിലെ ഏറ്റവുമധികം മലയാളികളുടെ പ്രൊഫൈല്‍ ചിത്രങ്ങളുടെ ക്രഡിറ്റുമായിട്ടുള്ള മലയാളി ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഗീവർഗീസ് .മുന്നൂറ്റി അമ്പതോളം മലയാളികളിലാണ് പ്രിന്‍സെടുത്ത ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറായി ഫേസ് ബുക്കില്‍ ഉപയോഗിക്കുന്നത്!.ഈ അടുത്ത കാലത്ത് ലോക പ്രസിദ്ധനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും തന്റെ പ്രൊഫൈൽ പിക്ച്ചറായി ഗീവർഗീസിന്റെ പോട്ടെ ഉപയോഗിച്ചിരുന്നു .geevarghees vaval

വവ്വാൽ ഷോട്ടിൽ പേരെടുത്ത കേരളത്തിലെ വിഷ്‌ണു എന്ന ഫോട്ടോഗ്രാഫറുടെ വാർത്ത ബിബിസിയിൽ വന്നപ്പോൾ ആദ്യം ചിലരൊക്കെ വിമർശനവുമായി രംഗത്തെത്തിയെങ്കിലും പിന്നീട് ഫൊട്ടോഗ്രാഫറുടെ ഐഡിയയെയും ആത്മാർഥതയെയും പുകഴ്ത്തി പലരും കമന്റുകൾ ഇട്ടതോടെ സംഗതി മാറി. ദിവസങ്ങൾക്കുള്ളിൽ ഫൊട്ടോഗ്രാഫിയിലെ ഈ നാടൻ ഡ്രോൺ പ്രയോഗം ലോകമെങ്ങും പരക്കുകയായിരുന്നു. അതിൽ ആകൃഷ്ടനായാണ് ഗീവർഗീസും സായിപ്പിന്റെ നാട്ടിലും ഒരു ചെറിയ സാഹസം നടത്തിയത് .geevarghese vaval2

ഫോട്ടോയേക്കാൾ വൈറലായ ഫോട്ടോഗ്രാഫർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം

ഒരൊറ്റ ക്ലിക്ക് കൊണ്ട് ജീവിതം മാട്ടിമറിക്കപ്പെട്ട വിഷ്ണുവിന്റെ വവ്വാൽ ഷോട്ട് ലോകമെങ്ങും ചർച്ചയായിരിക്കയാണ് . വിവാഹ ഫോട്ടോ എടുക്കുമ്പോൾ മരത്തിൽ വലിഞ്ഞു കയറി ക്ലിക്ക് ചെയ്തപ്പോൾ നാട്ടുകാരുടെ മനസ്സിൽ പതിഞ്ഞത് വരന്റെയും വധുവിന്റെയും ചിത്രമല്ല, ഫോട്ടോഗ്രാഫറുടെ ചിത്രമാണ്. ചിത്രം വൈറലായതോടെ തൃശൂർ സ്വദേശി വിഷ്ണു സോഷ്യൽ മീഡിയയിലെ താരമായി. സമൂഹ മാധ്യമങ്ങളിൽ വിഷ്ണുവിന്റെ ക്ലിക്കിന് ഒരു പേരും കിട്ടി, വവ്വാൽ ക്ലിക്.അതുപോലെ തന്ന അയർലന്റിലെ വവ്വാൽ ക്ലിക്ക് ഫോട്ടോഗ്രാഫരുടെ കളിക്കും വാരൽ ആകുമോ എന്ന് കാത്തിരിക്കയാണ് പ്രിൻസിന്റെ സുഹൃത്തുക്കൾ

geevarghes climb

ഇതുവരെ കണ്ടിട്ടുള്ള ഫൊട്ടോഗ്രാഫർമാരിൽ ഏറ്റവും അർപ്പണബോധമുള്ളയാൾ എന്ന വിശേഷണത്തോടെയാണ് ഫൊട്ടോഗ്രഫറുടെ അഭ്യാസം ബിബിസി വാർത്തയാക്കിയത്. ചിത്രമെടുക്കുന്നതിന്റെ വിഡിയോയും വാർത്തയോടൊപ്പം നൽകി. ഇതോടെ ഫൊട്ടോഗ്രഫറും നവദമ്പതിമാരും ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.വിഷു ദിവസമായിരുന്നു വിവാഹം. ദുബായില്‍ മെയില്‍ നഴ്്സായി ജോലി നോക്കുന്ന തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബര്‍ട്ടിന്റെയും എം.കോം വിദ്യാര്‍ഥിനിയായ നവ്യയുടെയും വിവാഹമായിരുന്നു. വൈറ്റ്റാമ്പ് എന്ന സ്ഥാപനത്തിനു വേണ്ടിയാണ് വിഷ്ണു ഫോട്ടോ എടുക്കാൻ എത്തിയത്. സ്ഥാപനം എന്നു പറയാന്‍ ഓഫീസ് ഒന്നുമില്ല. ഫേസ്ബുക്ക് പേജ് വഴിയാണ് വര്‍ക്ക് കിട്ടുന്നത്. ഫോട്ടോ എടുത്തു മുന്നേറിയപ്പോൾ ഒരു ചെയ്ഞ്ച് വേണമെന്നു തോന്നി. ചുറ്റും നോക്കിയപ്പോഴാണ് വരന്റെ വീടിനു മുന്നിലെ അക്വേഷ്യാ മരം കണ്ടത്.പെട്ടെന്നു തോന്നിയതാണ് വെർട്ടിക്കല്‍ ക്ലിക് എന്ന ആശയം. പിന്നെ ഒന്നും നോക്കിയില്ല. വധുവരൻമാരോടു പറഞ്ഞപ്പോൾ അവരും ഹാപ്പി. അങ്ങനെ ചിത്രം പിറന്നു. അതോടൊപ്പം വിഷ്ണുവും താരമായി. ആൽബം പുറത്തിറങ്ങും മുൻപേ ചിത്രമെടുപ്പിന്റെ പടം റിലീസായപ്പോൾ ഫോട്ടോഗ്രാഫറോടൊപ്പം ദമ്പതികളും വൈറലായി.VAVVAL 1

ഇതൊക്കെ ചെറുത്.. എന്ന ഭാവമാണ് വിഷ്ണുവിന്. ചെറുപ്പത്തിൽ മാങ്ങയും പേരയ്ക്കയും പറിക്കാന്‍ കുറേ മരം കയറിയതാണ്. സഹപ്രവര്‍ത്തകന്റെ കൈത്തണ്ടയില്‍ ചവിട്ടി മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. ചാഞ്ഞുനിന്ന ചില്ലയില്‍ തൂങ്ങി നവദമ്പതികളുടെ ഫൊട്ടോയെടുത്തു. കാനോണ്‍ 5ഡി മാര്‍ക്ക് 3 ക്യാമറയിലായിരുന്നു വവ്വാല്‍ ക്ലിക്ക്. മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോയെടുക്കുന്നത് കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ അത് ഷൂട്ട് ചെയ്ത് വാട്സാപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നെ, എല്ലാവരും ആ ഫോട്ടോ ഏറ്റെടുത്തത് പൊടുന്നനെയായിരുന്നു. ഒരു ഫൊട്ടോയ്ക്കു വേണ്ടി ഇത്രയും അധ്വാനിച്ച ഫൊട്ടോഗ്രാഫറുടെ ആത്മാര്‍ഥതയ്ക്ക് നവമാധ്യമങ്ങള്‍ കയ്യടിച്ചു. അങ്ങനെ, തൃശൂര്‍ തൃത്തല്ലൂരിലെ ഒരു സാധാരണ പയ്യന്‍ പ്രശസ്തനായി. ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിന് ഇപ്പോൾ നാട്ടിൽ സെലിബ്രിറ്റി ഇമേജാണ്.

ആദ്യമായല്ല താന്‍ ഫോട്ടോഗ്രാഫിയില്‍ ഇത്തരം സാഹസികത പരീക്ഷിക്കുന്നത്. വീടിന്റെ മച്ചിനു മുകളില്‍ കയറി മുന്‍പൊരിക്കല്‍ എടുത്ത ചിത്രം മുൻപും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ സംസാരമായിരുന്നു. വൈറ്റ് റാംപ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയാണ്. ആശാന്‍ ബിജുവിന്റെ ശിക്ഷണത്തില്‍ മൂന്നു വര്‍ഷം ഫോട്ടോയെുത്തു. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫോട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ട്.

ഇതൊക്കെ ചെറുത്.. എന്ന ഭാവമാണ് വിഷ്ണുവിന്. ചെറുപ്പത്തിൽ മാങ്ങയും പേരയ്ക്കയും പറിക്കാന്‍ കുറേ മരം കയറിയതാണ്. സഹപ്രവര്‍ത്തകന്റെ കൈത്തണ്ടയില്‍ ചവിട്ടി മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. ചാഞ്ഞുനിന്ന ചില്ലയില്‍ തൂങ്ങി നവദമ്പതികളുടെ ഫൊട്ടോയെടുത്തു. കാനോണ്‍ 5ഡി മാര്‍ക്ക് 3 ക്യാമറയിലായിരുന്നു വവ്വാല്‍ ക്ലിക്ക്. മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോയെടുക്കുന്നത് കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ അത് ഷൂട്ട് ചെയ്ത് വാട്സാപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നെ, എല്ലാവരും ആ ഫോട്ടോ ഏറ്റെടുത്തത് പൊടുന്നനെയായിരുന്നു. ഒരു ഫൊട്ടോയ്ക്കു വേണ്ടി ഇത്രയും അധ്വാനിച്ച ഫൊട്ടോഗ്രാഫറുടെ ആത്മാര്‍ഥതയ്ക്ക് നവമാധ്യമങ്ങള്‍ കയ്യടിച്ചു. അങ്ങനെ, തൃശൂര്‍ തൃത്തല്ലൂരിലെ ഒരു സാധാരണ പയ്യന്‍ പ്രശസ്തനായി. ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിന്് ഇപ്പോൾ നാട്ടിൽ സെലിബ്രിറ്റി ഇമേജാണ്.

ആദ്യമായല്ല താന്‍ ഫോട്ടോഗ്രാഫിയില്‍ ഇത്തരം സാഹസികത പരീക്ഷിക്കുന്നത്. വീടിന്റെ മച്ചിനു മുകളില്‍ കയറി മുന്‍പൊരിക്കല്‍ എടുത്ത ചിത്രം മുൻപും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ സംസാരമായിരുന്നു. വൈറ്റ് റാംപ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയാണ്. ആശാന്‍ ബിജുവിന്റെ ശിക്ഷണത്തില്‍ മൂന്നു വര്‍ഷം ഫോട്ടോയെുത്തു. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫോട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ട്.അമ്മ മണി തുന്നല്‍ ടീച്ചറാണ്. ഏകസഹോദരി വിധുര പ്ലസ്ടു വിദ്യാര്‍ഥിനിയും. മരത്തിൽ തൂങ്ങി എടുത്ത ചിത്രം സംതൃപ്തി നൽകിയോ എന്നു ചോദിച്ചാൽ വിഷ്ണുവിന്റെ മുഖം അൽപം മങ്ങും.– ചിത്രം എടുക്കും മുന്‍പ് മനസ്സില്‍ തോന്നിയത് ഫ്രെയിമില്‍ കിട്ടിയില്ല. – വാക്കുകളിൽ അൽപം നിരാശ.

Top