സീരിയലിൽ മാത്രമല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം നടത്തിക്കൊണ്ടിരിക്കുകയാണ്.ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം ത​നി​ക്കു പ​റ്റി​യ അ​മ​ളി. മാനസികമായി പീഡിപ്പിച്ചു; അമ്പിളിയുടെ പരാതിയിൽ നടന്‍ ആദിത്യനെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം: നടന്‍ ആദിത്യന്‍ ജയനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കൊല്ലം ചവറ പൊലീസ് കേസെടുത്തത്. നേരത്തെ നടി അമ്പിളി ദേവി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് അമ്പിളി ദേവി അറിയിച്ചു. അതേസമയം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ദി​ത്യ​ന്‍ ത​ന്നെ​പ്പ​റ്റി പ​റ​യു​ന്ന​ത് ക​ള്ള​ത്ത​ര​മാ​ണെ​ന്ന് ന​ടി അ​മ്പി​ളി ദേ​വി.പറഞ്ഞു സീ​രി​യ​ലു​ക​ളി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം അ​ദ്ദേ​ഹം ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്നും അ​മ്പി​ളി പ​റ​യു​ന്നു.​ത​ന്നെ​പ്പ​റ്റി ഇ​ല്ലാ​ക്ക​ഥ​ക​ള്‍​പ്പ​റ​യു​ന്ന ആ​ദി​ത്യ​ന്‍ ഉ​ന്ന​യി​ക്കു​ന്ന ഏ​ത​ന്വേ​ഷ​ണ​ത്തി​ലും സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്.​ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം പോ​ലും ത​നി​ക്കു പ​റ്റി​യ അ​മ​ളി​യാ​ണ് .

വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം മു​ഖം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മു​ന്നി​ല്‍​പ്പോ​ലും വി​ദ​ഗ്ധ​മാ​യി അ​ഭി​നി​യ​ച്ച് ഫ​ലി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു.​നി​യ​മ​പ​ര​മാ​യി ആ​ദി​ത്യ​നെ​തി​രേ നീ​ങ്ങു​മെ​ന്നും ഇ​നി ആ​ദി​ത്യ​നു​മാ​യി സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ട് പോ​കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​മ്പി​ളി ദേ​വി പ​റ​ഞ്ഞു.ഭാ​വി​കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്നും അ​ന്പി​ളി​ദേ​വീ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.അ​തേ സ​മ​യം സീ​രി​യ​ൽ ന​ട​ന്‍ ആ​ദി​ത്യ​നെ​തി​രേ ഗാ​ര്‍​ഹി​ക പീ​ഡ​ന നി​യ​മ പ്ര​കാ​രം ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര്യ​യും ന​ടി​യു​മാ​യ അ​മ്പി​ളി ദേ​വി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.2019-ല്‍ ​ആ​ദി​ത്യ​ന്‍ ത​ന്നെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നും അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട നൂ​റ് പ​വ​നും പ​ത്ത് ല​ക്ഷം രൂ​പ​യും ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് സ്ത്രീ​ധ​ന​മാ​യി കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ന്പി​ളി ദേ​വി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ​ക്കു പോ​യ ആ​ദി​ത്യ​ന്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ വീ​ട്ടി​ലെ​ത്തി വ​ധ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​മ്പി​ളി ദേ​വി ക​രു​നാ​ഗ​പ്പ​ള്ളി എസിപി​ക്കും ച​വ​റ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇല്ലാത്ത തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും ക്രൂരമായ പീഡനമാണ് അനുഭവിച്ചത്. നിയമത്തിന്റെ വഴിയേ പോകാനാണ് തീരുമാനമെന്ന് അമ്പിളി പറഞ്ഞു.എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്ക് നിയമത്തില്‍ വിശ്വസാമുണ്ടെന്നും നിയമപരമായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും അമ്പിളി ദേവി വ്യക്തമാക്കി. അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആധികൃതര്‍ വ്യക്തമാക്കി.

Top