കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് തിരിച്ചറിവുണ്ടായെന്ന് പ്രശസ്ത താരം സലിംകുമാര്‍. സിപിഎം അനുഭാവിയായ മമ്മൂട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സലിംകുമാര്‍. അടുത്ത മന്ത്രിസഭ യുഡിഎഫിന് തന്നെ സ്വന്തമെന്നും അദ്ദേഹം പറയുകയുണ്ടായി.
യുഡിഎഫ് വരുമെന്ന് മമ്മൂട്ടിക്ക് ഉറപ്പായെന്ന് നടന് സലിംകുമാര്‍ പറഞ്ഞു. അതുകൊണ്ടാകാം വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി എത്തിയത്. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ മമ്മൂട്ടിയുടെ നടപടി അഭിനന്ദനാര്‍ഹമെന്നും സലിം കുമാര്‍ പറഞ്ഞു.
അടുത്ത മന്ത്രിസഭ യുഡിഎഫിന്റേതാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയത്. ഈ തിരിച്ചറിവ് നല്ലതാണ്. ഇനിയെങ്കിലും സന്ദേഹിച്ചു നില്ക്കുന്ന വോട്ടര്‍മാര്‍ക്ക് മമ്മൂട്ടിയെക്കണ്ടു പഠിക്കാമെന്നും സലിംകുമാര്‍ പറഞ്ഞു.