കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ഖാനെ വെറുതെവിട്ടു

salman-khan

ദില്ലി: രാജസ്ഥാന്‍ കോടതി പ്രശസ്ത താരം സല്‍മാന്‍ഖാനെ വെറുതെവിട്ടു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കിയത്. സല്‍മാന്‍ ഖാന് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി അറിയിച്ചു.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ കേസില്‍ അഞ്ച് വര്‍ഷത്തെ തടവാണ് വിചാരണ കോടതി സല്‍മാന്‍ ഖാന് വിധിച്ചത്. ചിങ്കാര മൃഗത്തെ വേട്ടയാടിയതില്‍ ഒരു വര്‍ഷത്തെ തടവും വിധിച്ചിരുന്നു. രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ മരവിപ്പിച്ചു. കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സല്‍മാന്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഈ ഉത്തരവ് മരവിപ്പിച്ചത്. എന്നാല്‍ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1998 ഒക്ടോബറിലാണ് ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ നടക്കുന്നതിനിടെ താരങ്ങള്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നെന്നാണ് കേസ്. സല്‍മാന് പുറമെ മറ്റ് ഏഴുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിയമപ്രകാരം സംരക്ഷിതമൃഗത്തിന്റെ പട്ടികയില്‍പ്പെട്ടതാണ് കൃഷ്ണമൃഗം.

Top