ലിപിലോക്കില്‍ അസ്വാഭാവികതയില്ല; നല്ല ബോധ്യമുണ്ടായിരുന്നെന്ന് അഹാന

യുവനടി അഹാനയും യൂത്ത് ഐക്കണ്‍ ടൊവിനോ തോമസും തകര്‍ത്ത് അഭിനയിച്ച ലൂക്ക എന്ന സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ചിത്രത്തില്‍ അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ടോവിനോയുമായുള്ള ലിപ് ലോക്ക് സീനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന. സിനിമയില്‍ സ്വാഭാവികമായി വരുന്നതാണ് ആ സീനെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും അഹാന പറയുന്നു.

അഹാന പറയുന്നത് ഇങ്ങനെ:

അഹാനയുടെ വാക്കുകള്‍ടൊവിനോയുമായുള്ള ലിപ്ലോക്ക് സീന്‍ തിരക്കഥയില്‍ പ്രത്യേക അവസരത്തില്‍ സ്വാഭാവികമായി വരുന്നതാണ്. അതേക്കുറിച്ച് സംവിധായകന്‍ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കണ്‍വിന്‍സിങ് ആണെങ്കില്‍ പിന്നെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉള്‍ക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയേറ്ററില്‍ ആ സീന്‍ വരുമ്പോള്‍ അതില്‍ അസ്വാഭാവികതയില്ല. ഞാന്‍ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയന്‍സ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെല്‍ മെയ്ഡ് സീന്‍ ആണത്. 2017ല്‍ ആണ് ലൂക്കയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഏതാണ്ട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. അതിനിടയില്‍ 150 തവണയോളം ആ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുമ്പോഴെല്ലാം സ്‌ക്രിപ്റ്റ് വായിച്ചത് കാരണം അതിലെ ഓരോ വരികളും കാണാപ്പാഠമാണ്. സിനിമ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും അഹാന പറയുന്നു.

Top