നടി നൂറിൻ്റെ മൂക്കിടിച്ച് പരത്തി…!! വൈകിയെത്തിയെന്ന് കാരണം; വേദനയും കരച്ചിലും അടക്കി താരം

മഞ്ചേരി: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റം. ബഹളത്തിനിടെ നടിയുടെ മൂക്കിന് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം. ഉദ്ഘാടന പരിപാടിക്ക് വൈകിയെത്തിയതോടെയാണ് ജനക്കൂട്ടം നടിക്ക് നേരെ തിരിഞ്ഞത്.

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. നാല് മണിക്കാണ് സംഘാടകര്‍ ഉദ്ഘാടന ചടങ്ങ് പറഞ്ഞിരുന്നത്.

നൂറിനും മാതാവും നാല് മണിക്ക് തന്നെ മഞ്ചേരിയിലെ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ വരാനായി സംഘാടകര്‍ ഇവരോട് ഹോട്ടലില്‍ തന്നെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് നൂറിനെ ഉദ്ഘാടനവേദിയിലേക്ക് എത്തിച്ചത്.

ഇതോടെ ഇത്രയും നേരം കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം നൂറിന് നേരെ ബഹളം വെക്കുകയും ശകാരം ചൊരിയുകയുമായിരുന്നു. ഇതിനിടെയുണ്ടായ ബഹളത്തിലാണ് നൂറിന്റെ മൂക്കിന് ഇടിയേറ്റത്. ബഹളം രൂക്ഷമായതോടെ വേദന കടിച്ചുപിടിച്ച്‌ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ചുതുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ പറഞ്ഞു.

പിന്നീട് നൂറിന്‍ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്.

Top